രാജ്യത്ത് 25,166 പേര്‍ക്ക് കോവിഡ്; 154 ദിവസത്തിലെ കുറഞ്ഞ നിരക്ക്

സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി വിതരണം ചെയ്ത വാക്സിന്‍ ഡോസുകളുടെ എണ്ണം 56 കോടി കവിഞ്ഞതായും ആരോഗ്യമന്ത്രാലയം അറിയിച്ചു

Covid 19, covid vaccine

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 25,166 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 154 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

36,830 പേർ രോഗമുക്തരായി. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 97.51 ശതമാനമായി ഉയര്‍ന്നു.

വിവിധ സംസ്ഥാനങ്ങളിലായി 3.69 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇന്നലെയും പ്രതിദിന കേസുകള്‍ കൂടുതല്‍ കേരളത്തിലായിരുന്നു. 12,294 പേര്‍ക്കാണ് രോഗം.

സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി വിതരണം ചെയ്ത വാക്സിന്‍ ഡോസുകളുടെ എണ്ണം 56 കോടി കവിഞ്ഞതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ മാത്രം നല്‍കിയത് 88 ലക്ഷം ഡോസാണ്.

Also Read: കോവിഡ് -19 വാക്സിനുകൾ ഗർഭധാരണത്തെ ബാധിക്കുമോ?

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: India reports 25166 covid cases today aug 17 update

Next Story
കാബൂളിലെ ഇന്ത്യൻ എംബസി ഒഴിപ്പിച്ചു; അംബാസഡറും ഉദ്യോഗസ്ഥരുമായി വിമാനം ജാംനഗറിലെത്തിAfghanistan crisis, Afghanistan taliban, Indians in Afghanistan, Indian embassy in Kabul, Kabul embassy, Afghanistan taliban crisis, Taliban, താലിബാന്‍, Afghanistan, അഫ്ഗാനിസ്ഥാന്‍, Indian Embassy, ഇന്ത്യന്‍ എംബസി, Taliban, Joe Biden, Afghan Taliban Issue, Afghan Taliban News, Afghan Taliban Update, Afghan Taliban Latest, Afghan Taliban Videos, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express