ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 22,842 പേര്‍ക്ക് കോവിഡ് ബാധിച്ചു. 25,930 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്കില്‍ വര്‍ധനവ് രേഖപ്പെടുത്തി. 97.87 ശതമാനമാണ് രോഗമുക്തി നിരക്ക്.
വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം കുറയുന്നത് ആശ്വാസകരമാണ്. 2.70 ലക്ഷം സജീവ കേസുകളാണ് നിലവിലുള്ളത്. രോഗവ്യാപനം തുടരുന്ന കേരളത്തില്‍ ഇന്നലെയും പതിനായിരത്തിലധികം പേര്‍ക്ക് കോവിഡ് ബാധിച്ചു. 1.41 ലക്ഷം പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.
244 മരണങ്ങളാണ് കോവിഡ് മൂലം രാജ്യത്ത് ശനിയാഴ്ച സംഭവിച്ചത്. ഇന്ത്യയില്‍ മഹാമാരി ബാധിച്ച് ജീവന് നഷ്ടമായവരുടെ എണ്ണം 4.48 ലക്ഷമാണ്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 73.76 ലക്ഷം ഡോസ് വാക്സിന് ഇന്നലെ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.