രാജ്യത്ത് 21,257 പേര്‍ക്ക് കോവിഡ്; മരണ സംഖ്യ 4.5 ലക്ഷം കവിഞ്ഞു

രാജ്യത്ത് നിലവില്‍ 2.40 ലക്ഷം സജീവ കേസുകളാണുള്ളത്

Covid Death, Lockown

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 21,257 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24,963 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.96 ശതമാനമായി ഉയര്‍ന്നു. 2020 മാര്‍ച്ചിന് ശേഷമുള്ള ഉയര്‍ന്ന നിരക്കാണിത്.

വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തി. രാജ്യത്ത് നിലവില്‍ 2.40 ലക്ഷം സജീവ കേസുകളാണുള്ളത്. കഴിഞ്ഞ 205 ദിവസത്തിനിടയില്‍ ആദ്യമായാണ് രോഗികളുടെ എണ്ണത്തില്‍ ഇത്രയും കുറവ് ഉണ്ടാകുന്നത്.

271 മരണമാണ് കോവിഡ് മൂലം രാജ്യത്ത് ഇന്നലെ സംഭവിച്ചത്. ഇതോടെ മഹാമാരി ബാധിച്ച് മരിച്ചവരുടെ എണ്ണം നാലര ലക്ഷം കവിഞ്ഞു. രോഗവ്യാപനം തുടരുന്ന കേരളത്തിലാണ് മരണം ആശങ്കയായി നിലനില്‍ക്കുന്നത്. സംസ്ഥാനത്ത് 141 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.

വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 50 ലക്ഷം കോവിഡ് വാക്സിന്‍ ഡോസുകളാണ് വിതരണം ചെയ്തത്. ഇതുവരെ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവരുടെ എണ്ണം 93.17 കോടിയായി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Also Read: ലഖിംപൂര്‍ ഖേരി: കേസ് ഇന്ന് സുപ്രീം കോടതിയില്‍; ആശിഷ് മിശ്രയെ ചോദ്യം ചെയ്യും

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: India reports 21257 covid cases and 271 deaths today

Next Story
ലഖിംപൂര്‍ ഖേരി: യുപി സര്‍ക്കാരിന്റെ നടപടികള്‍ തൃപ്തികരമല്ലെന്ന് സുപ്രീം കോടതിSupreme Court
The moderation of comments is automated and not cleared manually by malayalam.indianexpress.com