ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം തീവ്രമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2.85 ലക്ഷം പേര്‍ക്കാണ് രോഗം ബാധിച്ചത്. പുതിയ കേസുകളില്‍ ചൊവ്വാഴ്ചത്തേക്കാള്‍ 11.7 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. രോഗവ്യാപന നിരക്ക് 16.1 ശതമാനമാണ്.
വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 22.23 ലക്ഷമായി ഉയര്‍ന്നു. 2.99 ലക്ഷം പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. 665 മരണവും മഹാമാരി മൂലം രാജ്യത്ത് സംഭവിച്ചു. 4,91,127 കോവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
കര്‍ണാടകയിലാണ് രോഗവ്യാപനം രൂക്ഷമായി തുടരുന്നത്. മൂന്നര ലക്ഷത്തിലധികം പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍. മഹാരാഷ്ട്ര ( മൂന്ന് ലക്ഷം), കേരളം (2.6 ലക്ഷം), തമിഴ്നാട് (രണ്ട് ലക്ഷം) എന്നിവയാണ് കേസുകള്‍ കൂടുതലുള്ള മറ്റ് സംസ്ഥാനങ്ങള്‍.
അതേസമയം, വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 59.50 ലക്ഷം വാക്സിന്‍ ഡോസുകളാണ് ഇന്നലെ വിതരണം ചെയ്തതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 163 കോടി പേര്‍ക്കാണ് വാക്സിന്‍ നല്‍കിയിട്ടുള്ളത്.
Also Read: 73-ാം റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ രാജ്യം