scorecardresearch

രാജ്യത്ത് 2.34 ലക്ഷം പേര്‍ക്ക് കോവിഡ്, 893 മരണം; രോഗവ്യാപന നിരക്കില്‍ വര്‍ധനവ്

കേരളത്തിലാണ് രോഗവ്യാപനം ഏറ്റവും രൂക്ഷമായി തുടരുന്നത്

Omicron, Covid, Delhi, India
ഫയൽ ചിത്രം – എക്സ്പ്രസ് ഫൊട്ടോ: അമിത് മെഹ്ര

ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ കോവിഡ് കേസുകളില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2.34 ലക്ഷം പേര്‍ക്കാണ് രോഗം ബാധിച്ചത്. രോഗവ്യാപന നിരക്ക് വീണ്ടും വര്‍ധിച്ചു. നിലവില്‍ രാജ്യത്തെ ടിപിആര്‍ 14.5 ശതമാനമാണ്.

വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 18.8 ലക്ഷമായി കുറഞ്ഞു. 3.52 ലക്ഷം പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. 893 മരണവും മഹാമാരി മൂലം രാജ്യത്ത് സംഭവിച്ചു. 4,94,091 കോവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

കേരളത്തിലാണ് രോഗവ്യാപനം ഏറ്റവും രൂക്ഷമായി തുടരുന്നത്. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം മൂന്നരലക്ഷത്തിലേക്ക് അടുക്കുകയാണ്. കര്‍ണാടക ( 2.52 ലക്ഷം), മഹാരാഷ്ട്ര (2.48 ലക്ഷം), തമിഴ്നാട് (രണ്ട് ലക്ഷം) എന്നിവയാണ് കേസുകള്‍ കൂടുതലുള്ള മറ്റ് സംസ്ഥാനങ്ങള്‍.

അതേസമയം, വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 62.22 ലക്ഷം വാക്സിന്‍ ഡോസുകളാണ് ഇന്നലെ വിതരണം ചെയ്തതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 165.70 കോടി ഡോസ് വാക്സിനാണ് നല്‍കിയിട്ടുള്ളത്.

Also Read: ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; അഞ്ച് തീവ്രവാദികളെ സൈന്യം കൊലപ്പെടുത്തി

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: India reports 2 34 lakh covid cases and 893 deaths