scorecardresearch

രാജ്യത്ത് 18,987 പേര്‍ക്ക് കോവിഡ്, 246 മരണം; 2.06 ലക്ഷം സജീവ കേസുകള്‍

വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 35.66 ലക്ഷം വാക്സിന്‍ ഡോസുകളാണ് ബുധനാഴ്ച വിതരണം ചെയ്തത്

Covid, Vaccine, ie malayalam
എക്സ്പ്രസ് ഫൊട്ടോ: അമിത് ചക്രവര്‍ത്തി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 18,987 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 19,808 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 98.07 ശതമാനമായി. 2020 മാര്‍ച്ചിന് ശേഷമുള്ള ഉയര്‍ന്ന നിരക്കാണിത്.

വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തിലും ഗണ്യമായ കുറവ് സംഭവിച്ചു. രാജ്യത്ത് നിലവില്‍ 2.06 ലക്ഷം സജീവ കേസുകളാണുള്ളത്. കഴിഞ്ഞ 215 ദിവസത്തിനിടയില്‍ ആദ്യമായാണ് രോഗികളുടെ എണ്ണം ഇത്രയും കുറയുന്നത്.

അതേസമയം, കോവിഡ് മരണങ്ങളുടെ എണ്ണത്തില്‍ വര്‍ധനവ് സംഭവിച്ചു. 246 മരണമാണ് കോവിഡ് മൂലം രാജ്യത്ത് ഇന്നലെ സംഭവിച്ചത്. ഇതോടെ മഹാമാരി ബാധിച്ച് മരിച്ചവരുടെ എണ്ണം 4,51,435 ആയി ഉയര്‍ന്നു.

വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 35.66 ലക്ഷം വാക്സിന്‍ ഡോസുകളാണ് ബുധനാഴ്ച വിതരണം ചെയ്തത്. ഇതുവരെ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവരുടെ എണ്ണം 96.82 കോടിയായി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Also Read: കോവിഡ് മരണങ്ങൾ: ബിപിഎൽ കുടുംബങ്ങൾക്ക് 5000 രൂപ വച്ച് മൂന്നു വർഷത്തേക്ക് ധസഹായം

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: India reports 18987 covid cases and 246 deaths