കോവിഡ്: രാജ്യത്ത് സജീവ കേസുകള്‍ കുറയുന്നു; ആശങ്കയായി മരണ സംഖ്യ

378 പേര്‍ക്കാണ് ചൊവ്വാഴ്ച മഹാമാരി ബാധിച്ച് ജീവന്‍ നഷ്ടമായത്

Coronavirus, covid19, Coronavirus deaths, covid19 deaths, coronavirus death compensation, covid19 death compensation, Supreme Court on Covid death compensation, coronavirus, coronavirus news, india covid 19 news, lockdown news, kerala coronavirus cases, kerala covid 19 cases, covid 19 cases in kerala, coronavirus cases in kerala, kerala coronavirus latest news, kerala lockdown latest news, coronavirus in india, india coronavirus news, india covid 19 cases, kerala news, kerala covid 19 latest news, kerala coronavirus update, kerala coronavirus update today, kerala coronavirus cases update, ie malayalam

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് പോസിറ്റീവ് കേസുകളേക്കാൾ കൂടുതൽ രോഗമുക്തർ. 18,870 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ 28,178 പേർ രോഗമുക്തരായി. ആകെ രോഗമുക്തി നിരക്ക് 97.83 ശതമാനമായി ഉയര്‍ന്നു.

വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2.82 ലക്ഷമായി കുറഞ്ഞു. രോഗവ്യാപനം രൂക്ഷമായി തുടര്‍ന്ന കേരളത്തിലും കേസുകള്‍ കുറയുന്നത് ആശ്വാസകരമാണ്. ഇന്നലെ 11,196 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സജീവ കേസുകള്‍ ഒന്നരലക്ഷത്തിന് താഴെയെത്തി.

അതേസമയം, രാജ്യത്ത് കോവി‍ഡ് മരണങ്ങളില്‍ വര്‍ധനവ് ഉണ്ടായി. 378 പേര്‍ക്കാണ് ചൊവ്വാഴ്ച മഹാമാരി ബാധിച്ച് ജീവന്‍ നഷ്ടമായത്. ആകെ മരണം 4,47,751 ലക്ഷമായി ഉയര്‍ന്നു. കേരളത്തിലും മഹാരാഷട്രയിലുമായി 209 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി ഇന്നലെ 54 ലക്ഷം വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്തു. ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവരുടെ എണ്ണം 87.66 കോടിയാണ്. രണ്ട് ഡോസ് കുത്തിവയ്പ്പും എടുത്തവര്‍ ജനസംഖ്യയുടെ 25 ശതമാനമായെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Also Read: രാജ്യത്ത് ഏഴ് മുതൽ 11 വയസ്സ് വരെയുള്ള കുട്ടികളിൽ നൊവോവാക്സ് കോവിഡ് വാക്സിൻ ട്രയലിന് സെറം ഇൻസ്റ്റിറ്റ്യൂട്ടിന് അനുമതി

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: India reports 18870 covid cases and 378 deaths

Next Story
ഏഴ് മുതൽ 11 വയസ്സ് വരെയുള്ള കുട്ടികളിൽ നൊവോവാക്സ് വാക്സിൻ പരീക്ഷിക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് അനുമതിcovid, covid vaccine, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com