സജീവ കേസുകളുടെ എണ്ണത്തിൽ വലിയ കുറവ്; രാജ്യത്ത് 18,833 പുതിയ കോവിഡ് രോഗികൾ

സജീവ കേസുകൾ 2.3 ലക്ഷമായി കുറഞ്ഞു, 203 ദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 18,833 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ, ആകെ കേസുകളുടെ എണ്ണം 3.38 കോടിയായി (3,38,71,881) ഉയർന്നു, അതേസമയം സജീവ കേസുകൾ 2.3 ലക്ഷമായി (2,46,687) കുറഞ്ഞു, 203 ദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

ഏകദേശം 280 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ ഡാറ്റ പ്രകാരം മരണസംഖ്യ 4.49 ലക്ഷം (4,49,538) ആയി. തുടർച്ചയായ പന്ത്രണ്ടാം ദിവസവും പുതിയ കേസുകളുടെ പ്രതിദിന കണക്ക് 30,000 ൽ താഴെയാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിലെ സജീവ കോവിഡ് രോഗികളുടെ എണ്ണത്തിൽ 6,215 കേസുകളുടെ കുറവ് രേഖപ്പെടുത്തി.

ആകെ രോഗബാധിതരുടെ 0.73 ശതമാനം മാത്രമാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. രോഗ മുക്തി നിരക്ക് 97.94 ശതമാനമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Also Read: ക്ലാസുകൾ രാവിലെ മാത്രം, കുട്ടികളെ ബാച്ചുകളായി തിരിക്കും; സ്കൂള്‍ തുറക്കുന്നതിനുള്ള മാർഗരേഖ കൈമാറി

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: India reports 18833 new covid cases active cases lowest in 203 days

Next Story
പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം; രാഹുൽ ഗാന്ധി ഇന്ന് ലഖിംപുരിലേക്ക്Congress, Rahul Gandhi, AICC, BJP, RSS, Jyotiraditya Scindia, Jitin Prasada, Narayan Rane, Social media worker Congress, Congress meet, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com