ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 18,132 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 193 മരണങ്ങളാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്ക് പ്രകാരം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 21,563 രോഗമുക്തി നേടിയത്. രോഗമുക്തി നിരക്ക് 98 ശതമാനമാണ്.
ഇതോടെ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 2,27,347 ആയി കുറഞ്ഞു. ഇതുവരെ ആകെ രോഗം ബാധിച്ചത് 3,32,93,478 പേർക്കാണ്. 4,50,782 ആണ് ഇതുവരെയുള്ള ആകെ മരണസംഖ്യ.
ഇന്നലെ 10,691 കേസുകളാണ് കേരളത്തിൽ സ്ഥിരീകരിച്ചത്. 85 മരണങ്ങളും റിപ്പോർട്ട് ചെയ്തു. അതേസമയം, സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി 96.75 കോടി വാക്സിൻ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച പറഞ്ഞു.
Also Read: ഹിന്ദുക്കൾ വിവാഹത്തിനായി മതം മാറുന്നത് തെറ്റ്: മോഹൻ ഭാഗവത്