Latest News

രാജ്യത്ത് 16,326 പേര്‍ക്ക് കോവിഡ്; 666 മരണം

വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 68.48 ലക്ഷം വാക്സിന്‍ ഡോസുകളാണ് വെള്ളിയാഴ്ച വിതരണം ചെയ്തത്

Covid Live, Covid Death

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 16,326 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 17,677 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 98.16 ശതമാനമായി ഉയര്‍ന്നു. 2020 മാര്‍ച്ചിന് ശേഷമുള്ള ഉയര്‍ന്ന നിരക്കാണിത്.

വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി. രാജ്യത്ത് നിലവില്‍ 1.73 ലക്ഷം സജീവ കേസുകളാണുള്ളത്. കഴിഞ്ഞ 232 ദിവസത്തിനിടയില്‍ ആദ്യമായാണ് രോഗികളുടെ എണ്ണം ഇത്രയും കുറയുന്നത്.

അതേസമയം, കോവിഡ് മരണങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തി. 666 മരണമാണ് കോവിഡ് മൂലം രാജ്യത്ത് ഇന്നലെ സംഭവിച്ചത്. ഇതോടെ മഹാമാരി ബാധിച്ച് മരിച്ചവരുടെ എണ്ണം 4,53,708 ആയി ഉയര്‍ന്നു.

വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 68.48 ലക്ഷം വാക്സിന്‍ ഡോസുകളാണ് വെള്ളിയാഴ്ച വിതരണം ചെയ്തത്. ഇതുവരെ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവരുടെ എണ്ണം 101 കോടിയായി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Also Read: എംകെ 54 ടോർപിഡോ: അമേരിക്കയുമായി 423 കോടി രൂപയുടെ കരാര്‍ ഒപ്പിട്ട് ഇന്ത്യ

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: India reports 16326 covid cases and 666 deaths

Next Story
നാഥനില്ലാ കളരി; സംസ്ഥാനത്ത് പകുതിയോളം സര്‍ക്കാര്‍ കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരില്ലprincipal, college
The moderation of comments is automated and not cleared manually by malayalam.indianexpress.com