രാജ്യത്ത് 14,313 പേര്‍ക്ക് കോവിഡ്, 181 മരണം; 2.14 ലക്ഷം സജീവ കേസുകള്‍

വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 65.86 ലക്ഷം വാക്സിന്‍ ഡോസുകളാണ് തിങ്കളാഴ്ച വിതരണം ചെയ്തത്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 14,313 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 224 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 26,579 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 98.04 ശതമാനമായി ഉയര്‍ന്നു.

വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തിലും ഗണ്യമായ കുറവ് സംഭവിച്ചു. രാജ്യത്ത് നിലവില്‍ 2.14 ലക്ഷം സജീവ കേസുകളാണുള്ളത്. കഴിഞ്ഞ 212 ദിവസത്തിനിടയില്‍ ആദ്യമായാണ് രോഗികളുടെ എണ്ണം ഇത്രയും കുറയുന്നത്.

അതേസമയം, കോവിഡ് മരണങ്ങളുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തി. 181 മരണമാണ് കോവിഡ് മൂലം രാജ്യത്ത് ഇന്നലെ സംഭവിച്ചത്. ഇതോടെ മഹാമാരി ബാധിച്ച് മരിച്ചവരുടെ എണ്ണം 4,50,963 ആയി ഉയര്‍ന്നു.

വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 65.86 ലക്ഷം വാക്സിന്‍ ഡോസുകളാണ് തിങ്കളാഴ്ച വിതരണം ചെയ്തത്. ഇതുവരെ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവരുടെ എണ്ണം 95.89 കോടിയായി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Also Read: Kerala Weather: കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ വെള്ളപ്പൊക്കം

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: India reports 14313 covid cases and 181 deaths

Next Story
വൈദ്യുതി പ്രതിസന്ധി: കൽക്കരി, വൈദ്യുതി മന്ത്രിമാരുമായി ആഭ്യന്തര മന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തിAmit Shah, അമിത് ഷാ, Amit Shah, Amit Shah meeting with power, coal ministers, Amit Shah meeting, Shah meeting, power shortage, coal crisis, current affairs, news, Indian Express" />
The moderation of comments is automated and not cleared manually by malayalam.indianexpress.com
X