ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,166 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിവാര കേസുകളുടെ ശരാശരി ഇരുപതിനായിരത്തില്‍ താഴെയെത്തി. രോഗവ്യാപന നിരക്ക് ഒരു ശതമാനമാണ്.
വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1.34 ലക്ഷമായി കുറഞ്ഞു. 26,988 അസുഖബാധിതര്‍ രോഗമുക്തി നേടി. 302 മരണമാണ് കോവിഡ് മൂലം ഇന്നലെ രാജ്യത്ത് സംഭവിച്ചത്. ഇതോടെ മഹാമാരിയില്‍ ജീവന് നഷ്ടമായവര്‍ 5,13,226 ആയി.
മൂന്നാം തരംഗം ഏറ്റവും രൂക്ഷമായി തുടര്‍ന്ന കേരളത്തിലാണ് നിലവില്‍ സജീവ കേസുകളുടെ നല്ലൊരു ശതമാനവും. 42,473 പേരാണ് നിലവില്‍ സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്. മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ കോവിഡ് സാഹചര്യം നിയന്ത്രണ വിധേയമായി എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 32.04 ലക്ഷം വാക്സിന് ഡോസുകളാണ് ഇന്നലെ വിതരണം ചെയ്തതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 176.86 കോടി ഡോസ് വാക്സിനാണ് നല്‍കിയിട്ടുള്ളത്.
Also Read: Russia-Ukraine Crisis: നാറ്റൊ രാജ്യങ്ങളെ റഷ്യ ആക്രമിച്ചാല്‍ അമേരിക്ക ഇടപെടും: ബൈഡന്