scorecardresearch
Latest News

രാജ്യത്ത് 12,830 പേര്‍ക്ക് കോവിഡ്; 446 മരണം

വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 68.04 ലക്ഷം വാക്സിന്‍ ഡോസുകളാണ് ശനിയാഴ്ച വിതരണം ചെയ്തത്

Covid19, Coronavirus, Karnataka Covid cases, Karnataka Covid lockdown, Karnataka Covid deaths, Karnataka Covid positivity rate, Karnataka black fungus cases, Covid-19 India second wave, Bengaluru news, Bengaluru Covid cases, Bengaluru, ie malayalam

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 12,830 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 14,667 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 98.20 ശതമാനമായി ഉയര്‍ന്നു.

വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് നിലവില്‍ 1.59 ലക്ഷം സജീവ കേസുകളാണുള്ളത്. 247 ദിവസത്തിനിടയില്‍ ആദ്യമായാണ് രോഗികളുടെ എണ്ണം ഇത്രയധികം കുറയുന്നത്.

അതേസമയം, ദിവസങ്ങള്‍ക്ക് ശേഷം പ്രതിദിന കോവിഡ് മരണങ്ങളുടെ എണ്ണം അഞ്ഞൂറിന് താഴെയെത്തി . 446 മരണമാണ് കോവിഡ് മൂലം രാജ്യത്ത് ഇന്നലെ സംഭവിച്ചത്. ഇതോടെ മഹാമാരി ബാധിച്ച് മരിച്ചവരുടെ എണ്ണം 4,58,186 ആയി ഉയര്‍ന്നു.

വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 68.04 ലക്ഷം വാക്സിന്‍ ഡോസുകളാണ് ശനിയാഴ്ച വിതരണം ചെയ്തത്. ഇതുവരെ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവരുടെ എണ്ണം 106.14 കോടിയായി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Also Read: അടുത്ത വർഷം അവസാനത്തോടെ 500 കോടി ഡോസ് വാക്സിൻ ഉത്പാദിപ്പിക്കാൻ ഇന്ത്യ തയ്യാർ: ജി-20 യിൽ പ്രധാനമന്ത്രി

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: India reports 12830 covid cases and 446 deaths