scorecardresearch
Latest News

രാജ്യത്ത് 12,514 പേര്‍ക്ക് കോവിഡ്; 251 മരണം

വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 12.77 ലക്ഷം വാക്സിന്‍ ഡോസുകള്‍ മാത്രമാണ് ഞായറാഴ്ച വിതരണം ചെയ്തത്

രാജ്യത്ത് 12,514 പേര്‍ക്ക് കോവിഡ്; 251 മരണം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 12,514 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 14,718 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 98.20 ശതമാനമായി തുടരുകയാണ്.

വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് നിലവില്‍ 1.58 ലക്ഷം സജീവ കേസുകളാണുള്ളത്. 248 ദിവസത്തിനിടയില്‍ ആദ്യമായാണ് രോഗികളുടെ എണ്ണം ഇത്രയധികം കുറയുന്നത്.

അതേസമയം, കോവിഡ് മരണങ്ങളുടെ എണ്ണത്തില്‍ ആശ്വാസകരമായ കുറവ് രേഖപ്പെടുത്തി. 251 മരണമാണ് കോവിഡ് മൂലം രാജ്യത്ത് ഇന്നലെ സംഭവിച്ചത്. ഇതോടെ മഹാമാരി ബാധിച്ച് മരിച്ചവരുടെ എണ്ണം 4,58,437 ആയി ഉയര്‍ന്നു.

വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 12.77 ലക്ഷം വാക്സിന്‍ ഡോസുകള്‍ മാത്രമാണ് ഞായറാഴ്ച വിതരണം ചെയ്തത്. ഇതുവരെ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവരുടെ എണ്ണം 106.31 കോടിയായി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Also Read: ജാഗ്രതയോടെ സംസ്ഥാനം; ഒന്നര വര്‍ഷത്തിന് ശേഷം സ്കൂളുകള്‍ തുറന്നു

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: India reports 12514 covid cases and 251 deaths