scorecardresearch

Latest News

രാജ്യത്ത് 12,428 പേര്‍ക്ക് കോവിഡ്; മരണസംഖ്യ കുറയുന്നു

വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 64.75 ലക്ഷം വാക്സിന്‍ ഡോസുകളാണ് തിങ്കളാഴ്ച വിതരണം ചെയ്തത്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 12,428 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏകദേശം ഏട്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 15,951 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 98.19 ശതമാനമായി ഉയര്‍ന്നു.

വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. രാജ്യത്ത് നിലവില്‍ 1.63 ലക്ഷം സജീവ കേസുകളാണുള്ളത്. കഴിഞ്ഞ 241 ദിവസത്തിനിടയില്‍ ആദ്യമായാണ് രോഗികളുടെ എണ്ണം ഇത്രയും കുറയുന്നത്.

അതേസമയം, പ്രതിദിന കോവിഡ് മരണങ്ങളുടെ എണ്ണം കുറയുന്നത് ആശ്വാസകരമാണ്. 356 മരണമാണ് കോവിഡ് മൂലം രാജ്യത്ത് ഇന്നലെ സംഭവിച്ചത്. ഇതോടെ മഹാമാരി ബാധിച്ച് മരിച്ചവരുടെ എണ്ണം 4,55,068 ആയി ഉയര്‍ന്നു.

വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 64.75 ലക്ഷം വാക്സിന്‍ ഡോസുകളാണ് തിങ്കളാഴ്ച വിതരണം ചെയ്തത്. ഇതുവരെ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവരുടെ എണ്ണം 102.94 കോടിയായി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Also Read: കുറഞ്ഞ ഡോസ് കോവിഡ് വാക്സിൻ ആറ് വയസ്സ് മുതലുള്ള കുട്ടികളിൽ ഫലപ്രദം; അവകാശ വാദവുമായി മൊഡേണ

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: India reports 12428 covid cases lowest in nearly eight months