scorecardresearch

രാജ്യത്ത് 11,271 പേര്‍ക്ക് കോവിഡ്, 285 മരണം; സജീവ കേസുകള്‍ കുറയുന്നു

വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 57.43 ലക്ഷം വാക്സിന്‍ ഡോസുകളാണ് ശനിയാഴ്ച വിതരണം ചെയ്തത്

Covid 19, Lockdown

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 11,271 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 11,376 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ രോഗമുക്തി നിരക്ക് 98.26 ശതമായി തുടരുകയാണ്.

വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് നിലവില്‍ 1.35 ലക്ഷം സജീവ കേസുകളാണുള്ളത്. 17 മാസത്തിനിടയില്‍ ആദ്യമായാണ് കേസുകള്‍ ഇത്രയും കുറയുന്നത്.

അതേസമയം, ആശ്വാസമായി കോവിഡ് മരണങ്ങളും കുറയുന്നു. 285 മരണമാണ് കോവിഡ് മൂലം രാജ്യത്ത് ഇന്നലെ സംഭവിച്ചത്. ഇതോടെ മഹാമാരി ബാധിച്ച് മരിച്ചവരുടെ എണ്ണം 4,63,530 ആയി ഉയര്‍ന്നു.

വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 57.43 ലക്ഷം വാക്സിന്‍ ഡോസുകളാണ് ശനിയാഴ്ച വിതരണം ചെയ്തത്. ഇതുവരെ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവരുടെ എണ്ണം 112 കോടിയായി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Also Read: ചക്രവാത ചുഴിയും ന്യൂനമര്‍ദവും: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; തിരുവനന്തപുരത്ത് ജാഗ്രത

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: India reports 11271 covid cases and 285 deaths