Latest News

രാജ്യത്ത് 10,929 പേര്‍ക്ക് കോവിഡ്; മരണസംഖ്യ 4.60 ലക്ഷം

വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 20.75 ലക്ഷം വാക്സിന്‍ ഡോസുകള്‍ മാത്രമാണ് വെള്ളിയാഴ്ച വിതരണം ചെയ്തത്

Covid 19, Covid Death

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 10,929 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 12,509 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 98.23 ശതമായി തുടരുകയാണ്

വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് നിലവില്‍ 1.46 ലക്ഷം സജീവ കേസുകളാണുള്ളത്. കഴിഞ്ഞ 255 ദിവിസത്തിനിടയില്‍ ആദ്യമായാണ് കേസുകള്‍ ഇത്രയും കുറയുന്നത്

അതേസമയം, ആശങ്കയായി കോവിഡ് മരണങ്ങളുടെ എണ്ണം വീണ്ടും വര്‍ധിക്കുകയാണ്. 392 മരണമാണ് കോവിഡ് മൂലം രാജ്യത്ത് ഇന്നലെ സംഭവിച്ചത്. ഇതോടെ മഹാമാരി ബാധിച്ച് മരിച്ചവരുടെ എണ്ണം 4,60,265 ആയി ഉയര്‍ന്നു.

വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 20.75 ലക്ഷം വാക്സിന്‍ ഡോസുകള്‍ മാത്രമാണ് വെള്ളിയാഴ്ച വിതരണം ചെയ്തത്. ഇതുവരെ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവരുടെ എണ്ണം 107.92 കോടിയായി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Also Read: കെഎസ്ആര്‍ടിസി പണിമുടക്ക് രണ്ടാം ദിനം; ദീര്‍ഘദൂര സര്‍വീസുകള്‍ ചുരുക്കം മാത്രം

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: India reports 10929 covid cases and 392 deaths

Next Story
ട്രാന്‍സ്‌ജെൻഡര്‍ വിഭാഗത്തിന് പ്രത്യേക രാഷ്ട്രീയ പാര്‍ട്ടി വേണ്ട: കൽക്കി സുബ്രഹ്‌മണ്യംkalki subramaniam, transgender
The moderation of comments is automated and not cleared manually by malayalam.indianexpress.com