Latest News

രാജ്യത്ത് 10,549 പേര്‍ക്ക് കോവിഡ്; 488 മരണം

വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 83.88 ലക്ഷം ഡോസ് വാക്സിനാണ് ഇന്നലെ വിതരണം ചെയ്തത്

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10,549 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 9,868 പേർ രോഗമുക്തരായി. രോഗമുക്തി നിരക്ക് 98.33 ശതമാനമായി തുടരുകയാണ്. 2020 മാര്‍ച്ചിനു ശേഷമുള്ള കൂടിയ നിരക്കാണിത്.

വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 1.10 ലക്ഷം സജീവ കേസുകളാണ് നിലവിലുള്ളത്. 17 മാസത്തിനിടയില്‍ ഏറ്റവും കുറവ് കേസുകളാണ് നിലവിലുള്ളത്.

അതേസമയം, ആശങ്കയായി കോവിഡ് മരണങ്ങളുടെ എണ്ണം വര്‍ധിക്കുകയാണ്. ഇന്നലെ 488 പേരാണ് മഹാമാരി ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 4,67,468 ആയി ഉയര്‍ന്നു.

വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 83.88 ലക്ഷം ഡോസ് വാക്സിനാണ് ഇന്നലെ വിതരണം ചെയ്തത്. ഇതുവരെ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവരുടെ എണ്ണം 120.27 കോടിയായി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Also Read: കോവിഡ് മരണ ധനസഹായം: കുടുംബത്തില്‍ അര്‍ഹതപ്പെട്ടവര്‍ ആരോക്കെയെന്ന് അറിയാം

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: India reports 10549 covid cases and 488 deaths

Next Story
സാമ്പത്തിക പിന്നാക്ക സംവരണം: വാര്‍ഷിക വരുമാന മാനദണ്ഡം പുനപ്പരിശോധിക്കുമെന്ന് കേന്ദ്രംnta neet .nic.in, neet pg counselling 2021 dates, neet result 2021 pdf, maharashtra neet ug counselling 2021, neet pg 2022 exam date, neet 2021 counselling registration date, mcc.nic, neet prep, neet state counselling 2021, up neet ug counselling 2021, neet pg 2021 counselling, neet ug 2021 counselling date, neet 2022 expected date, neet. nta. nic. in, mcc. nic. in neet 2021, education news, latest news, news in malayalam, malayalam news, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com