രാജ്യത്ത് 10,488 പേര്‍ക്ക് കോവിഡ്, 313 മരണം; 1.22 ലക്ഷം സജീവ കേസുകള്‍

വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 67.25 ലക്ഷം ഡോസ് വാക്സിനാണ് ഇന്നലെ വിതരണം ചെയ്തത്

covid, covid death, coronavirus

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10,488 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 12,329 പേർ രോഗമുക്തരായി. രോഗമുക്തി നിരക്ക് 98.29 ശതമാനമായി തുടരുകയാണ്. 2020 മാര്‍ച്ചിനു ശേഷമുള്ള കൂടിയ നിരക്കാണിത്.

വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 1.22 ലക്ഷം സജീവ കേസുകളാണ് നിലവിലുള്ളത്. 532 ദിവസത്തിനിടയില്‍ ആദ്യമായാണ് കേസുകള്‍ ഇത്രയും കുറയുന്നത്.

അതേസമയം, ആശങ്കയായി കോവിഡ് മരണങ്ങളുടെ എണ്ണം വീണ്ടും ഉയരുകയാണ്. ഇന്നലെ 313 പേരാണ് മഹാമാരി ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 4,65,662 ആയി ഉയര്‍ന്നു.

വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 67.25 ലക്ഷം ഡോസ് വാക്സിനാണ് ഇന്നലെ വിതരണം ചെയ്തത്. ഇതുവരെ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവരുടെ എണ്ണം 116.50 കോടിയായി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Also Read: ദത്ത് വിവാദം: കുഞ്ഞിനെ ഇന്ന് കേരളത്തിലെത്തിക്കും; തുടര്‍ന്ന് ഡിഎന്‍എ പരിശോധന

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: India reports 10488 covid cases and 313 deaths

Next Story
സമരത്തിനിടെ മരിച്ച കർഷകരുടെ കുടുംബാംഗങ്ങൾക്ക് മൂന്ന് ലക്ഷം വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച് തെലങ്കാന മുഖ്യമന്ത്രിK Chandrashekar Rao, farmers protest, farm laws, farm laws repeal, farm laws 2020, farm laws latest news, farm laws taken back, farm laws withdrawn, farm laws update
The moderation of comments is automated and not cleared manually by malayalam.indianexpress.com