രാജ്യത്ത് 10,302 പേര്‍ക്ക് കോവിഡ്; 267 മരണം

വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 51.59 ലക്ഷം ഡോസ് വാക്സിനാണ് ഇന്നലെ വിതരണം ചെയ്തത്

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10,302 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 11,787 പേർ രോഗമുക്തരായി. രോഗമുക്തി നിരക്ക് 98.29 ശതമാനമായി ഉയര്‍ന്നു. 2020 മാര്‍ച്ചിനു ശേഷമുള്ള കൂടിയ നിരക്കാണിത്.

വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 1.24 ലക്ഷം സജീവ കേസുകളാണ് നിലവിലുള്ളത്. 531 ദിവസത്തിനിടയില്‍ ആദ്യമായാണ് കേസുകള്‍ ഇത്രയും കുറയുന്നത്.

അതേസമയം, ആശ്വാസമായി കോവിഡ് മരണങ്ങളിൽ കുറവ് രേഖപ്പെടുത്തി. ഇന്നലെ 267 പേരാണ് മഹാമാരി ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 4,65,349 ആയി ഉയര്‍ന്നു.

വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 51.59 ലക്ഷം ഡോസ് വാക്സിനാണ് ഇന്നലെ വിതരണം ചെയ്തത്. ഇതുവരെ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവരുടെ എണ്ണം 115.79 കോടിയായി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Also Read: ദത്തുവിവാദം: കുഞ്ഞിനെ കൊണ്ടുവരാന്‍ ഉദ്യോഗസ്ഥ സംഘം ആന്ധ്രയിലേക്ക് തിരിച്ചു

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: India reports 10302 covid cases and 267 deaths

Next Story
കനത്ത മഴ; ആന്ധ്രയിൽ എട്ട് പേർ മരിച്ചു, 12 പേരെ കാണാനില്ല, വാഹനങ്ങൾ ഒഴുക്കിൽ പെട്ടുപ്രതീകാത്മക ചിത്രം
The moderation of comments is automated and not cleared manually by malayalam.indianexpress.com