scorecardresearch

ആശ്വാസവും ആശങ്കയും; രാജ്യത്ത് 1.67 ലക്ഷം പേര്‍ക്ക് കോവിഡ്; 1,192 മരണം

വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 17.4 ലക്ഷമായി കുറഞ്ഞു

Covid, Corona Virus, IE Malayalam

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.67 ലക്ഷം പേര്‍ക്കാണ് രോഗം ബാധിച്ചത്. രോഗവ്യാപന നിരക്ക് താഴ്ന്നതും ആശ്വാസകരമാണ്. നിലവില്‍ രാജ്യത്തെ ടിപിആര്‍ 11.6 ശതമാനമാണ്.

വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 17.4 ലക്ഷമായി കുറഞ്ഞു. 2.54 ലക്ഷം പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. 1192 മരണവും മഹാമാരി മൂലം രാജ്യത്ത് സംഭവിച്ചു. 4,96,242 കോവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

കേരളത്തിലാണ് രോഗവ്യാപനം ഏറ്റവും രൂക്ഷമായി തുടരുന്നത്. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം മൂന്നരലക്ഷം കടന്നു. കര്‍ണാടക ( 2.4 ലക്ഷം), മഹാരാഷ്ട്ര (2.1 ലക്ഷം), തമിഴ്നാട് (1.98 ലക്ഷം) എന്നിവയാണ് കേസുകള്‍ കൂടുതലുള്ള മറ്റ് സംസ്ഥാനങ്ങള്‍.

അതേസമയം, വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 61.45 ലക്ഷം വാക്സിന്‍ ഡോസുകളാണ് ഇന്നലെ വിതരണം ചെയ്തതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 166.68 കോടി ഡോസ് വാക്സിനാണ് നല്‍കിയിട്ടുള്ളത്.

Also Read: ദിലീപിന് നിര്‍ണായകം; ഫോണുകളുടെ കാര്യത്തില്‍ ഇന്ന് തീരുമാനം

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: India reports 1 67 lakh covid cases and 1192 deaths