scorecardresearch

Latest News

രാജ്യത്തെ കോവിഡ് മരണസംഖ്യ അഞ്ച് ലക്ഷം കടന്നു; പുതിയ കേസുകള്‍ കുറയുന്നു

വിവിധ സംസ്ഥാനങ്ങളിലായി 14.35 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്

Omicron, Covid, Covid India
എക്സ്പ്രസ് ഫൊട്ടോ: ശശി ഘോഷ്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം ശമിക്കുന്നതായി സൂചന. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.49 ലക്ഷം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിലെ ശരാശരി രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിന് താഴെ എത്തി.

വിവിധ സംസ്ഥാനങ്ങളിലായി 14.35 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. 2.46 ലക്ഷം പേരാണ് പുതുതായി രോഗമുക്തി നേടിയത്. രാജ്യത്തെ കോവിഡ് മരണസംഖ്യ അഞ്ച് ലക്ഷം കവിഞ്ഞു. 1,072 മരണമാണ് ഇന്നലെ സംഭവിച്ചത്.

കേരളത്തിലാണ് രോഗവ്യാപനം ഏറ്റവും രൂക്ഷമായി തുടരുന്നത്. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3.69 ലക്ഷമായി. കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്നാട്, എന്നിവയാണ് കേസുകള്‍ കൂടുതലുള്ള മറ്റ് സംസ്ഥാനങ്ങള്‍. ആന്ധ്രപ്രദേശിലും കേസുകള്‍ ഒരു ലക്ഷത്തിന് മുകളിലാണ്.

അതേസമയം, വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 55.58 ലക്ഷം വാക്സിന്‍ ഡോസുകളാണ് ഇന്നലെ വിതരണം ചെയ്തതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 168.47 കോടി ഡോസ് വാക്സിനാണ് നല്‍കിയിട്ടുള്ളത്.

Also Read: തിരുവല്ലയില്‍ തൊഴിലാളിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി; രണ്ട് പേര്‍ പിടിയില്‍

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: India reports 1 49 covid cases and 1072 deaths feb 04