scorecardresearch
Latest News

രാജ്യത്ത് 10,229 പേര്‍ക്ക് കോവിഡ്; 125 മരണം

വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 30.20 ലക്ഷം വാക്സിന്‍ ഡോസുകളാണ് ഞായറാഴ്ച വിതരണം ചെയ്തത്

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10,229 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 11,926 പേർ രോഗമുക്തരായി. രോഗമുക്തി നിരക്ക് 98.26 ശതമാനമായി തുടരുകയാണ്.

വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ 1.34 ലക്ഷം സജീവ കേസുകളാണുള്ളത്. 17 മാസത്തിനിടയില്‍ ആദ്യമായാണ് കേസുകള്‍ ഇത്രയും കുറയുന്നത്.

അതേസമയം, ആശ്വാസമായി കോവിഡ് മരണങ്ങളും കുറയുകയാണ്. ഇന്നലെ 125 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 4,63,655 ആയി ഉയര്‍ന്നു.

വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 30.20 ലക്ഷം ഡോസ് വാക്സിനാണ് ഇന്നലെ വിതരണം ചെയ്തത്. ഇതുവരെ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവരുടെ എണ്ണം 112.34 കോടിയായി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Also Read: പുതിയ ന്യൂനമര്‍ദത്തിന് സാധ്യത; സംസ്ഥാനത്ത് ഇന്നും മഴ കനക്കും; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: India report 10229 covid cases and 125 deaths