scorecardresearch
Latest News

18 മത്സ്യത്തൊഴിലാളികള്‍ അടക്കം 39 പാക് തടവുകാരെ ഇന്ത്യ മോചിപ്പിച്ചു

ഇന്ത്യ- പാക് നല്ല ബന്ധം തുടരുന്നതിന്റെ ഭാഗമായാണ് നടപടി. തടവുകാരെ വാഗാ അതിര്‍ത്തി വഴി ഇന്ത്യ പാക്കിസ്ഥാന് കൈമാറി

18 മത്സ്യത്തൊഴിലാളികള്‍ അടക്കം 39 പാക് തടവുകാരെ ഇന്ത്യ മോചിപ്പിച്ചു

അമൃത്‌സര്‍: 39 പാകിസ്താന്‍ തടവുകാരെ ഇന്ത്യ മോചിപ്പിച്ചു. ഇവരില്‍ 18 പേര്‍ മീന്‍പിടുത്ത തൊഴിലാളികള്‍ അടക്കമുള്ള തടവുകാരെയാണ് ഇന്ത്യ മോചിപ്പിച്ചത്. ഇന്ത്യ- പാക് നല്ല ബന്ധം തുടരുന്നതിന്റെ ഭാഗമായാണ് നടപടി. ഇവരെ വാഗാ അതിര്‍ത്തി വഴി ഇന്ത്യ പാക്കിസ്ഥാന് കൈമാറി.

അതിര്‍ത്തി രക്ഷാ സേനയാണ് ഇവരെ പാകിസ്താന്‍ റെയിഞ്ചേഴ്‌സിനു കൈമാറിയത്. ഇന്ത്യന്‍ ജവാന്‍ ചന്തു ബാബുലാല്‍ ഛോഹാനെ ജനുവരി 21ന് പാകിസ്താന്‍ കൈമാറിയിരുന്നു. രണ്ടുമാസത്തിനിടെ പാകിസ്താന്‍ 217 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയും മോചിപ്പിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇന്ത്യയുടെ നടപടി.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: India releases 39 pakistani prisoners including 18 fishermen