ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കേസുകളിൽ വലിയ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിൽ 7,241 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 32,498 ആയി ഉയർന്നു. എട്ട് കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം അയ്യായിരത്തിന് മുകളിലായിരുന്നു കോവിഡ് ബാധിതരുടെ എണ്ണം.
കേരളത്തിലും മഹാരാഷ്ട്രയിലുമാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിൽ ഇന്നലെ 2,193 പേർക്കും മഹാരാഷ്ട്രയിൽ 2,701 പേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ മുംബൈയിൽ നിന്ന് മാത്രം 1,765 രോഗികളാണ് ഉള്ളത്. തമിഴ്‌നാട്ടിലും ഇന്നലെ ആയിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, മിഡിൽ ഈസ്റ്റും തെക്കുകിഴക്കൻ ഏഷ്യയും ഒഴികെ മറ്റെല്ലായിടത്തും കോവിഡ് കുറഞ്ഞുവെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ബുധനാഴ്ച പുറത്തിറക്കിയ പ്രതിവാര റിപ്പോർടട്ടിലാണ് ഇക്കാര്യം പറഞ്ഞത്.
Also Read: മാസ്‌ക് ധരിക്കാത്തവരെ അച്ചടക്കമില്ലാത്തവരായി കണക്കാക്കും, യാത്ര അനുവദിക്കില്ല: ഡിജിസിഎ