രാജ്യത്ത് 44,643 പേർക്ക് കൂടി കോവിഡ്; 464 മരണം

ഇതോടെ രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 3.18 കോടി ആയി

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 44,643 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 464 മരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്‌. ഇതോടെ രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 3.18 കോടി ആയി. 4,26,754 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്.

41,096 പേർ കൂടി രോഗമുക്തരായതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 4,14,159 ആയി. 22,040 പേർക്ക് രോഗം സ്ഥിരീകരിച്ച കേരളത്തിലാണ് കൂടുതൽ രോഗികൾ. മഹാരാഷ്ട്രയിൽ 9,026 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

ആകെ രോഗബാധിതരുടെ 1.30 ശതമാനമാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. 97.36 ആണ് രോഗമുക്തി നിരക്ക്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.41 ആയും, പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.72 ആയും തുടരുന്നു. ഇന്ന് റിപ്പോർട്ട് ചെയ്ത 464 മരണങ്ങളിൽ 123 മഹാരാഷ്ട്രയിലും 117 എണ്ണം കേരളത്തിലുമാണ്.

Also read: കോവിഡ് മരണ വിവരങ്ങളറിയാന്‍ ഡെത്ത് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടല്‍ നിലവിൽ

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: India records 44643 new covid cases in last 24 hours

Next Story
പെഗാസസ്: വാർത്തകൾ ശരിയെങ്കിൽ ആരോപണങ്ങൾ ഗുരുതരം: സുപ്രീം കോടതിSupreme Court
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express