ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 2,527 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്നലത്തേതിൽ നിന്ന് പ്രതിദിന രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ് രേഖപ്പടുത്തി. 2,451 കേസുകളായിരുന്നു ഇന്നലെ റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ സജീവ കേസുകളുടെ എണ്ണം 15,079 ആയി.
33 മരണങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണം 5,22,149 ആയി.
വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണി വരെ 18-59 വയസിനിടയിൽ പ്രായമുള്ള 35,636 പേർക്ക് വാക്‌സിൻ മുൻകരുതൽ ഡോസുകൾ നൽകി. ഇതുവരെ 3,08,380 മുൻകരുതൽ ഡോസുകൾ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മാസ്‌ക് ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കുമെന്ന ഉത്തരവ് വന്നതിന് പിന്നാലെ, ഡൽഹിയിൽ പൊതുഇടങ്ങളിൽ, പ്രത്യേകിച്ച് തിരക്കേറിയ മാർക്കറ്റുകൾ, റെയിൽവേ സ്റ്റേഷനുകൾ, മെട്രോ, ബസുകൾ, ഐഎസ്‌ബിടികൾ എന്നിവിടങ്ങളിൽ ജനങ്ങൾ മാസ്ക് ധരിച്ചു തുടങ്ങി. ഇവിടങ്ങളിൽ ഡൽഹി പൊലീസ് പരിശോധന വീണ്ടും ശക്തമാക്കിയിട്ടുണ്ട്. ഡൽഹി വെള്ളിയാഴ്ച 1,042 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്, 4.64 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. രണ്ട് മരണവും റിപ്പോർട്ട് ചെയ്തു.
Also Read: വാക്സിൻ പാഴാവാതിരിക്കാൻ അവയുടെ ഉൽപാദനം നിർത്തിവച്ചതായി സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ