ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 2,483 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. പ്രതിദിന രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തതിൽ നിന്ന് നേരിയ കുറവ് രേഖപ്പെടുത്തി. സജീവ രോഗികളുടെ എണ്ണത്തിലും കുറവുണ്ട്. 16,522 രോഗികളിൽ നിന്ന് 15,636 രോഗികളായി കുറഞ്ഞു.
അതേസമയം, 1,399 കോവിഡ് മരണങ്ങളാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതിൽ 1,347 എണ്ണം അസമിന്റെ കോവിഡ് മരണങ്ങളിലേക്ക് പുതുതായി ഉൾപ്പെടുത്തിയവയാണ്. 47 എണ്ണം കേരളത്തിൽ നിന്നാണ്.
അതേസമയം, ഡൽഹിയിൽ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് വീണ്ടും കുതിച്ചുയർന്ന് 6.42 ശതമാനത്തിലെത്തി. 1,011 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
അതിനിടെ, തിങ്കളാഴ്ച കർണാടകയും ഛത്തീസ്ഗഡും പുതിയ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു, പൊതു സ്ഥലങ്ങളിൽ വീണ്ടും മാസ്ക് നിർബന്ധമാക്കി. പൊതുസ്ഥലങ്ങളിൽ ആളുകൾ മാസ്ക് ധരിക്കുന്നത് ഉറപ്പാക്കണമെന്നും വാക്സിനേഷൻ വർധിപ്പിക്കണമെന്നും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ജില്ലാ കളക്ടർമാരോട് പറഞ്ഞു.
കേരളത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ കേസുകൾ വർധിക്കുന്നതിനാൽ ജാഗ്രത തുടരുമെന്നും. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Also Read: രാജ്യം നാലാം തരംഗത്തിലേക്ക് അടുക്കുന്നു? കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന് പിന്നിലെ കാരണമിതാണ്