രാജ്യത്ത് 22,431 പേർക്ക് കൂടി കോവിഡ്; 318 മരണം

രാജ്യത്തെ സജീവ കേസുകളുടെ എണ്ണം നിലവിൽ 2.44 ലക്ഷത്തോളമാണ്

covid, covid cases, ie malayalam

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 22,431 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 318 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ, ആകെ കേസുകളുടെ എണ്ണം 3.38 (3,38,94,312) കോടിയിലേക്ക് ഉയർന്നു, മരണസംഖ്യ 4.49 (4,49,856) ലക്ഷമായും ഉയർന്നു.

രാജ്യത്തെ സജീവ കേസുകളുടെ എണ്ണം നിലവിൽ 2.44 (2,44,198) ലക്ഷത്തോളമാണ്. ഇന്നലെ രാജ്യത്ത് രേഖപ്പെടുത്തിയ പുതിയ കേസുകളിലും മരണങ്ങളിലും ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്‌തത്‌ കേരളത്തിലാണ്, 12,616 പുതിയ കേസുകളും 134 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്.

അതേസമയം, ദാരിദ്ര്യ രേഖയ്ക്ക് മുകളില്‍ ഉള്ളവര്‍ക്കും കോവിഡാനന്തര ചികിത്സ സൗജന്യമാക്കിക്കൂടെയെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ഇന്നലെ ആരാഞ്ഞു. കോവിഡ് നെഗറ്റീവ് ആയതിന് ശേഷമാണ് ആരോഗ്യ പ്രശ്നങ്ങള്‍ കൂടുതലായും ആളുകളെ ബാധിക്കുന്നത്. രോഗമുക്തി നേടിയതിന് ഒരു മാസത്തിനുള്ളില്‍ സംഭവിക്കുന്ന മരണങ്ങള്‍ കോവിഡ് മരണ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നു. പ്രസ്തുത പരിഗണന കോവിഡാനന്തര ചികിത്സയ്ക്കും ലഭിക്കേണ്ടതല്ലെ എന്ന് കോടതി ചോദിച്ചു. പ്രതിദിനം മുറിവാടകയായി 700 രൂപ ഈടാക്കുന്നത് ന്യായികരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.

Also Read: ഇന്ധനവിലയിൽ റെക്കോർഡ് വർധന; ഇന്നും കൂട്ടി

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: India records 22431 new coronavirus cases active cases at 2 44 lakh

Next Story
അവൻ എങ്ങനെ മരിച്ചുവെന്നതിൽ സംശയമില്ല, മന്ത്രിയുടെ മകന്റെ കാറിടിച്ച് തന്നെ: മാധ്യമപ്രവർത്തകന്റെ കുടുംബം
The moderation of comments is automated and not cleared manually by malayalam.indianexpress.com