രാജ്യത്ത് പുതിയ 16,764 കോവിഡ് കേസുകൾ; ഒമിക്രോൺ ബാധിതരുടെ എണ്ണം 1,270 ആയി

23 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ഒമിക്രോൺ ഇതുവരെ റിപ്പോർട്ട് ചെയ്തത്

Omicron, Omicron cases Kerala, more Omicron cases reported in Kerala, Omicron symptoms, Covid19 restrictions Kerala, Omicron cases India, coronavirus india, Covid19 India, Covid19 Omicron variant, coronavirus omicron india, omicron variant cases in india, new covid variant omicron symptoms, coronavirus omicron india latest update, coronavirus vaccine, coronavirus active cases in india today, coronavirus variants, coronavirus treatment, coronavirus prevention tips, coronavirus india update, covid-19 latest update india, coronavirus live news, Omicron world health organization, Omicron WHO, omicron symptoms, omicron severity,Covid19 delta variant, coronavirus latest news, coronavirus updates, covid -19 recent news, covid vaccinations, covid news, covid cases, corona live tracker, covid live news, coronavirus information, covid-19 latest information, coronavirus prevention, covid vaccines, Omicron variant, B.1.1.529, Covid guidelines, kerala news, latest news, malayalam news, news in malayalam, indian express malayalam, ie malayalam

ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം 1,270 ആയി. ഇന്നു 309 കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. ബിഹാറിൽ ആദ്യമായി ഒമിക്രോൺ കേസ് റിപ്പോർട്ട് ചെയ്തു. പട്ന സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. 23 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ഒമിക്രോൺ ഇതുവരെ റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ കേസുകൾ, 450. തൊട്ടുപിന്നിൽ ഡൽഹിയും (320) കേരളവും (109) ആണ്.

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണവും ഉയരുകയാണ്. 16,764 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 220 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 64 ദിവസങ്ങൾക്കുശേഷമാണ് കോവിഡ് കേസുകൾ 16,000 കടക്കുന്നത്. രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 82,402 ആണ്.

ആറു സംസ്ഥാനങ്ങളിൽ കോവിഡ് കേസുകളും 9 പ്രധാന നഗര പ്രദേശങ്ങളിൽ ഒമിക്രോൺ കേസുകളും അതിവേഗം ഉയരുകയാണ്. പ്രതിവാര കേസുകളുടെ എണ്ണവും പോസിറ്റിവിറ്റി നിരക്കും കണക്കിലെടുത്ത് മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത്, പശ്ചിമ ബംഗാൾ, കർണാടക, തമിഴ്നാട് എന്നീ ആറ് സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകൾ ഉയരുന്നത്.

കഴിഞ്ഞ ഒരാഴ്ചത്തെ (ഡിസംബർ 22-28) കണക്കുകൾ അനുസരിച്ച് മുംബൈ, പൂനെ, താനെ, ബെംഗളൂരു, ചെന്നൈ, മുംബൈ, ഗുഡ്‌ഗാവ്, അഹമ്മദാബാദ്, നാസിക് എന്നീ ഒൻപതു നഗരങ്ങളിലാണ് കോവിഡ് കേസുകൾ കൂടുന്നത്. മുംബൈയിൽ ഈ കാലയളവിൽ 2,044 കേസുകളിൽനിന്നും 6,787 കേസുകളായി ഉയർന്നു.

Read More: ഒമിക്രോൺ: വാക്സിനേഷൻ പര്യാപ്തമല്ല; രോഗം ബാധിച്ച പത്തിൽ ഒമ്പത് പേരും രണ്ട് ഡോസ് വാക്സിനെടുത്തവരെന്ന് കേന്ദ്രം

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: India records 16764 new covid cases omicron tally at 1270

The moderation of comments is automated and not cleared manually by malayalam.indianexpress.com