രാജ്യത്ത് 15,823 പേർക്ക് കൂടി കോവിഡ്; സജീവ കേസുകൾ കുറയുന്നു

നിലവിലെ രോഗമുക്തി നിരക്ക് 98.06 ശതമാനമാണ്.

Covid, Vaccination, Lockdown

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 15,823 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 3,40,01,743 ലക്ഷമായി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം നിലവിലെ രോഗമുക്തി നിരക്ക് 98.06 ശതമാനമാണ്.

8 മണിവരെയുള്ള കണക്കുകൾ പ്രകാരം ഇന്നലെ 226 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 4,51,189 ആയി.

പ്രതിദിന രോഗ ബാധിതരുടെ എണ്ണം കഴിഞ്ഞ 19 ദിവസമായി 30,000ൽ താഴെയാണ്. രാജ്യത്ത് നിലവിൽ കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2,07,653 ആണ്. കഴിഞ്ഞ 214 ദിവസങ്ങൾക്കിടയിലെ ഏറ്റവും കുറഞ്ഞ സംഖ്യയാണിത്. ആകെ രോഗബാധിതരുടെ 0.61 ശതമാനം മാത്രമാണ് ഇപ്പോൾ ചികിത്സയിൽ ഉള്ളത്.

Also Read: കോവിഡ് വാക്‌സിനേഷന്‍; രണ്ടര കോടിയിലധികം പേർ ആദ്യ ഡോസ് സ്വീകരിച്ചെന്ന് ആരോഗ്യ മന്ത്രി

സജീവ കേസുകളുടെ എണ്ണത്തിൽ 7,247 കേസുകളുടെ കുറവാണ് കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് നിലവിൽ 1.19 ശതമാനമാണ്. 1.46 ശതമാനമാണ് പ്രതിവാര പോസിറ്റിവിറ്റി നിരക്ക്.

രാജ്യത്ത് ഇതുവരെ 96.43 കോടി വാക്സിൻ ഡോസുകൾ നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: India records 15823 new covid cases active cases lowest in 214 days

Next Story
ലഖിംപൂര്‍ ഖേരി: എസ്‌യുവി ഡ്രൈവര്‍ അറസ്റ്റിൽAjay Mishra, Lakhimpur Kheri, Uttar Pradesh, farmers protest, Lakhimpur Kheri arrest, Lakhimpur Kheri Asish Mishra, latest news, malayalam news, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com