ന്യൂഡൽഹി: ഇന്ത്യയിൽ സമീപകാലത്ത് ഏറ്റവുമധികം കടുവകൾ ചത്തത് ഈ വർഷം. 2018 ൽ മാത്രം 95 കടുവകൾ ചത്തതായാണ് കണക്ക്. ഇതിൽ 41 എണ്ണവും ചത്തത് ടൈഗർ റിസർവിന് പുറത്താണ്. ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയുടേതാണ് കണക്കുകൾ. ഇതിൽ 19 കടുവകളും ചത്തത് മഹാരാഷ്ട്രയിലാണ്. അതിൽ തന്നെ 14 എണ്ണവും കടുവാ സംരക്ഷണ അതോറിറ്റിക്ക് പുറത്താണ്. ഇത് മഹാരാഷ്ട്രയിൽ ചത്ത കടുവകളുടെ ഏതാണ്ട് 70 ശതമാനത്തോളം വരും.

ചത്ത കടുവകളുടെ മൃതശരീരവും മൃതാവശിഷ്ടങ്ങളും അടിസ്ഥാനമാക്കിയാണ് കണക്കെടുത്തിരിക്കുന്നത്. മഹാരാഷ്ട്രയിൽ മാത്രം  190 കടുവകളുണ്ടെന്നാണ് 2014 ലെ കണക്ക്. ഇവയിൽ 74 എണ്ണവും കടുവാ സങ്കേതങ്ങൾക്ക് പുറത്താണ്. ടൈഗർ റിസർവ്വിന് പുറത്ത് കഴിയുന്നതിനാലാണ് കടുവകൾ കൂടുതലും ചത്തൊടുങ്ങുന്നതെന്നാണ് എൻടിസിഎയുടെ വിശദീകരണം. 2015 ഡിസംബർ വരെ ചത്തൊടുങ്ങിയ കടുവകളിൽ 60 ശതമാനവും മൂന്ന് സംസ്ഥാനങ്ങളിൽ നിന്നുളളതാണ്.

മധ്യപ്രദേശിൽ 22 കടുവകൾ ചത്തു. അതിൽ 11 എണ്ണം ടൈഗർ റിസർവിനകത്തും ശേഷിച്ചവ ടൈഗർ റിസർവ്വിന് പുറത്തുമാണ്. കർണ്ണാടകയിൽ 15 കടുവകൾ ചത്തതിൽ ആറെണ്ണം ടൈഗർ റിസർവ്വിന് പുറത്തും ഒൻപതെണ്ണം ടൈഗർ റിസർവ്വിന് അകത്തുമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook