/indian-express-malayalam/media/media_files/2025/11/17/sheikh-hasina-2025-11-17-19-13-35.jpg)
ഷെയ്ഖ ഹസീന
ന്യൂഡൽഹി: ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യത്തോടെ ആദ്യമായി പ്രതികരിച്ച് ഇന്ത്യ. ബംഗ്ലാദേശിന്റെ ഭാഗത്ത് നിന്ന് ഇത്തരം ഒരാവശ്യം ലഭിച്ചിട്ടുണ്ടെന്ന് ബുധനാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവേ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയസ്വാളാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Also Read: ഗാസയിലെ സംഘർഷങ്ങൾ നിരാശാജനകം, കരാർ നിലനിൽക്കുമെന്ന് ഖത്തർ
ബംഗ്ലാദേശിന്റെ ഭാഗത്ത് നിന്ന് ഇന്ത്യയ്ക്ക് അത്തരമൊരു അഭ്യർത്ഥന ലഭിച്ചിട്ടുണ്ട്. അത് നിലവിൽ പരിശോധിച്ചുവരികയാണ്. ബംഗ്ലാദേശ് ജനങ്ങളോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത അചഞ്ചലമാണ്. ഈ വിഷയത്തിൽ എല്ലാ ഉചിതമായ നടപടി സ്വീകരിക്കും- രൺധീപ് ജയസ്വാൾ പറഞ്ഞു.
വിദ്യാർത്ഥി പ്രക്ഷോഭത്തിൽ കൈക്കൊണ്ട നടപടികളിലാണ് മുൻ പ്രധാനമന്ത്രി കൂടിയായ ഷെയ്ഖ ഹസീനയ്ക്ക് ബംഗ്ലാദേശ് കോടതി വധശിക്ഷ വിധിച്ചത്. നേരത്തെ ഇവർ കുറ്റക്കാരിയാണെന്ന് രാജ്യാന്തര ക്രൈംസ് ട്രൈബ്യൂണൽ പ്രഖ്യാപിച്ചിരുന്നു. മാനവികതക്കെതിരെയുള്ള അതിക്രമങ്ങളാണ് വിദ്യാർത്ഥി പ്രക്ഷോഭ കാലത്ത് ഹസീന സർക്കാർ രാജ്യത്ത് നടത്തിയതെന്നും കോടതി നിരീക്ഷിച്ചു.
Also Read:ഹോങ്കോങ്ങിൽ വൻ തീപ്പിടിത്തം; ബഹുനില കെട്ടിടങ്ങൾ അഗ്നിക്കിരയായി, നിരവധി മരണം
കഴിഞ്ഞ കൊല്ലം രാജ്യത്ത് അരങ്ങേറിയ വിദ്യാർത്ഥി പ്രക്ഷോഭമാണ് ഒടുവിൽ അവാമി ലീഗ് സർക്കാരിൻറെ പതനത്തിലേക്കും ഹസീനയെ അധികാര ഭ്രഷ്ടയാക്കുന്നതിലേക്കും കാര്യങ്ങൾ കൊണ്ടെത്തിച്ചത്. ഹസീനയുടെ വാദങ്ങൾ കേൾക്കാതെയാണ് കോടതിയുടെ നടപടി. ഇതിനുപിന്നാലെയാണ് ഇന്ത്യയിൽ ഒളിവിൽ കഴിയുന്ന ഹസീനയെ വിട്ട് കൊടുക്കണമെന്ന് ബംഗ്ലാദേശ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടത്.
Also Read:സമാധാന കരാറിന് യുക്രൈൻ്റെ പച്ചക്കൊടി; യുഎസും റഷ്യയും തമ്മിൽ യുഎഇയിൽ നിർണ്ണായക ചർച്ച
അതേസമയം പ്രത്യേക കോടതിയെ കംഗാരു കോടതിയെന്നാണ് ഹസീന വിശേഷിപ്പിച്ചത്. തനിക്ക് വേണ്ടി വാദിക്കാൻ അഭിഭാഷകനെ നിയോഗിക്കാനും ഹസീന വിസമ്മതിച്ചിരുന്നു.ഹസീന സർക്കാർ നിലംപതിച്ച ശേഷം ബംഗ്ലാദേശിൽ ഒരു രാഷ്ട്രീയ അനിശ്ചതത്വം നിലനിൽക്കുകയാണ്.അടുത്ത വർഷം ഫെബ്രുവരിയിൽ ഇവിടെ പൊതു തെരഞ്ഞെടുപ്പ് ഉണ്ടായേക്കുമെന്നാണ് സൂചന. ഇപ്പോൾ നൊബേൽ ജേതാവ് മുഹമ്മദ് യൂസഫിൻറെ നേതൃത്വത്തിലുള്ള കാവൽ മന്ത്രിസഭയാണ് ഭരണം നടത്തുന്നത്. അതേസമയം അവാമി ലീഗിനെ നിരോധിച്ചിരിക്കുന്നത് കൊണ്ട് തന്നെ ഇവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല.
Read More:നിലപാടിൽ മാറ്റമില്ല; ട്രംപ് ഫാസ്റ്റാണെന്ന് ആവർത്തിച്ച് മംദാനി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us