/indian-express-malayalam/media/media_files/2026/02/12/rafale-jets-2026-02-12-16-35-07.jpg)
എഐ നിർമിത ചിത്രം
ഡൽഹി: ഇന്ത്യൻ സായുധ സേനകൾക്കായി വിവിധ പ്രതിരോധ ഉപകരണങ്ങൾ വാങ്ങാനുള്ള നിർദ്ദേശങ്ങൾക്ക് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡിഎസി) വ്യാഴാഴ്ച അംഗീകാരം നൽകി. ഫ്രാൻസിൽ നിന്ന് 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള വൻ പദ്ധതിയും ഇതിൽ ഉൾപ്പെടുന്നുവെന്നും അതിൽ 90 വിമാനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കുമെന്നും ഉന്നത ഉദ്യോഗസ്ഥർ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
ഫെബ്രുവരി 17 നും 19 നും ഇടയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ത്യ സന്ദർശിക്കാനിരിക്കെയാണ് നിർണായക അനുമതി. ഫ്രാൻസുമായുള്ള റഫാൽ കരാറിന് പുറമെ മറ്റ് ചില പ്രധാന കരാറുകൾക്കും ഡിഎസി പച്ചക്കൊടി കാട്ടിയിട്ടുണ്ട്. അമേരിക്കയിൽ നിന്ന് ആറ് പി-8ഐ സമുദ്ര നിരീക്ഷണ-അന്തർവാഹിനി വിരുദ്ധ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള നിർദ്ദേശത്തിനും സമിതി അംഗീകാരം നൽകിയതായാണ് വിവരം.
Also Read: രാഹുൽ ഗാന്ധിക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തണം; നോട്ടീസുമായി ബിജെപി എം.പി
അതേസമയം, വ്യോമസേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായുള്ള 114 റഫാൽ യുദ്ധവിമാനങ്ങളുടെ കരാർ പ്രതിരോധ മേഖലയിലെ ഏറ്റവും വലിയ പദ്ധതികളിലൊന്നാണ്. നിലവിൽ ഇന്ത്യൻ വ്യോമസേനയുടെ പക്കൽ 36 റഫാൽ വിമാനങ്ങളാണുള്ളത്. ഇതിന് പുറമെയാണ് പുതിയ 114 വിമാനങ്ങൾ കൂടി വരുന്നത്.
Also Read: ഇന്ത്യയുമായുള്ള ബന്ധം ഊഷ്മളം, ശുഭപ്രതീക്ഷ; ബംഗ്ലാദേശ് തിരഞ്ഞെടുപ്പിനിടെ ജമാഅത്തെ ഇസ്ലാമി അമീർ
ഇന്ത്യൻ നാവികസേനയുടെ നിരീക്ഷണ ശേഷി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അമേരിക്കൻ കമ്പനിയായ ബോയിംഗിൽ നിന്ന് ആറ് പി-8ഐ വിമാനങ്ങൾ കൂടി വാങ്ങുന്നത്. സമുദ്ര സുരക്ഷയിലും ഇന്ത്യൻ സമുദ്രമേഖലയിലെ നിരീക്ഷണത്തിലും ഈ വിമാനങ്ങൾ നിർണ്ണായക പങ്കുവഹിക്കും. കടലിലെ ശത്രു അന്തർവാഹിനികളെ കണ്ടെത്താനും തകർക്കാനും ശേഷിയുള്ള അത്യാധുനിക വിമാനങ്ങളാണിവ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us