Latest News
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍
മുഖ്യമന്ത്രിയുടേത് പൊളിറ്റിക്കൽ ക്രിമിനലിന്റെ ഭാഷ, മറുപടിയുമായി കെ.സുധാകരൻ
കെ.സുധാകരനെതിരായ പ്രതികരണം നിലവാരമില്ലാത്തത്, മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തല
ട്രാക്കിലെ ഇതിഹാസത്തിന് വിട; മില്‍ഖ സിങ് അന്തരിച്ചു

രാജ്യത്ത് 7.3 ശതമാനം നെഗറ്റീവ് ജിഡിപി വളർച്ച; നാലാം പാദത്തിൽ 1.6 ശതമാനം വളർച്ച

ജിഡിപിയുടെ കണക്കുകൾ തിങ്കളാഴ്ച സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയമാണ് പ്രസിദ്ധീകരിച്ചത്

gdp data, gdp data india, gdp q4 data, gdp q4 growth data 2020, gdp q4 growth 2020, gdp q4 data 2021, gdp q4 growth data, gdp q4 growth rate, gdp data india 2021, gdp data 4th quarter, gdp 4th quarter data, gdp data 2021, gdp 4th quarter data 2021, gross domestic product data, gross domestic product data india, gross domestic product data india 2021, gdp data today, gdp data news, gdp 4th quarter 2021 india, സാമ്പത്തിക വളർച്ച, സാമ്പത്തിക വളർച്ച ഇടിഞ്ഞു, news in malayalam, malayalam news, ie malayalam

ന്യൂഡൽഹി: 2020-21 സാമ്പത്തിക വർഷത്തിൽ ജനുവരി മുതൽ മാർച്ച് വരെയുള്ള നാലാം പാദത്തിലെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ (ജിഡിപി) 1.6 ശതമാനം വളർച്ച നേടി. എന്നാൽ 2020-21 സാമ്പത്തിക വർഷത്തെ മൊത്തം ജിഡിപിയിൽ 7.3 ശതമാനം നെഗറ്റീവ് വളർച്ച രേഖപ്പെടുത്തി. ജിഡിപിയുടെ കണക്കുകൾ തിങ്കളാഴ്ച സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയമാണ് പ്രസിദ്ധീകരിച്ചത്.

നാലാം പാദത്തിൽ ഉത്പാദന മേഖലയിൽ 6.9 ശതമാനം വളർച്ച നേടി. മൂന്നാം പാദത്തിൽ ഈ മേഖലയിൽ 1.7 ശതമാനം വർധനയുണ്ടായിരുന്നു. ഇതിനുപുറമെ കാർഷിക, വനം, മത്സ്യബന്ധന മേഖല നാലാം പാദത്തിൽ 3.4 ശതമാനം വളർച്ച നേടി. നാലു പാദങ്ങളിലും വളർച്ച രേഖപ്പെടുത്തിയ ഒരേയൊരു മേഖല കാർഷിക മേഖലയാണ്.

മറ്റ് വ്യവസായങ്ങൾക്കിടയിൽ, വ്യാപാരം, ഹോട്ടലുകൾ, ഗതാഗതം, വാർത്താവിനിമയം എന്നിവയിലെ ഇടിവ് നാലാം പാദത്തിൽ 2.3 ശതമാനമായി. മൂന്നാം പാദത്തിലെ 7.9 ശതമാനം എന്ന നിലയിൽ നിന്ന് അത് മെച്ചപ്പെട്ടു. നിർമാണമേഖല 14.5 ശതമാനം വളർച്ച കൈവരിച്ചു. മൂന്നാം പാദത്തിലെ 6.5 ശതമാനം വളർച്ച നിർമാണ മേഖല കൈവരിച്ചിരുന്നു.

Read More: ‘രാജ്യത്തെ അവസ്ഥ മനസ്സിലാക്കി വാക്സിൻ നയം രൂപീകരിക്കണം;’ കേന്ദ്രത്തോട് സുപ്രീംകോടതി

കഴിഞ്ഞ രണ്ട് പാദങ്ങളിലും ജിഡിപി കണക്ക് സർക്കാർ പരിഷ്കരിച്ചു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഒക്ടോബർ-ഡിസംബർ പാദത്തിൽ (മൂന്നാം പാദം) ജിഡിപി 0.5 ശതമാനം വളർച്ച നേടി. തുടർച്ചയായ രണ്ട് പാദങ്ങളിലെ ഇടിവുകൾക്ക് ശേഷമാണ് മൂന്നാം പാദത്തിലെ വളർച്ച.

ഏറ്റവും പുതിയ കണക്കനുസരിച്ച് ജിഡിപി ജൂലൈ-സെപ്റ്റംബർ പാദത്തിൽ (രണ്ടാം പാദം) 7.4 ശതമാനം ഇടിവാണ് കണക്കാക്കുന്നത്. തുടക്കത്തിൽ -7.5 ശതമാനമായി കണക്കാക്കുക്കയും പിന്നീട് ഇത് -7.3 ശതമാനമായി പരിഷ്കരിക്കുകയും ചെയ്തിരുന്നു.

രണ്ടാം പാദത്തിന് മുമ്പ്, ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ആദ്യ പാദത്തിൽ ഇന്ത്യയുടെ ജിഡിപി 24.4 ശതമാനം ഇടിഞ്ഞിരുന്നു. ഈ ഇടിവ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ചരിത്രത്തിലെ ഏറ്റവും മോശമായ ഇടിവായിരുന്നു. ഇത് കൊറോണ വൈറസ് കാരണം രാജ്യവ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്തിയത് അന്ന് ഇടിവിന് കാരണമായി.

Read More: ചൈനയുടെ ജനസംഖ്യാ നയത്തില്‍ നിര്‍ണായക മാറ്റം; ഇനി മൂന്നു കുട്ടികളാവാം

മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻ‌എസ്‌ഒ) ജനുവരിയിലെ ആദ്യ മുൻകൂർ കണക്കെടുപ്പിൽ 2020-21 സാമ്പത്തിക വർഷത്തിൽ ജിഡിപി 7.7 ചുരുങ്ങുമെന്ന് ശതമാനം പ്രവചിച്ചിരുന്നു.

2019-20 സാമ്പത്തിക വർഷത്തിൽ ജിഡിപി 4.0 ശതമാനം വർദ്ധിച്ചിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: India q4 january march gdp provisional estimates 2020 21 fy21 gross domestic product data covid 19 surge

Next Story
ചൈനയുടെ ജനസംഖ്യാ നയത്തില്‍ നിര്‍ണായക മാറ്റം; ഇനി മൂന്നു കുട്ടികളാവാംchina, china child policy, china three child policy, three child policy china, china population, china children ban, china child policy 2021, china scarps 2 child policy, population decline china, china population, population of china,ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com