ന്യൂഡല്‍ഹി: ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി നവംബറോടെ അവസാനിപ്പിക്കണമെന്ന അമേരിക്കൻ സമ്മർദ്ദത്തിന് ഇന്ത്യ വഴങ്ങുന്നു. ഇറാനിൽ നിന്നുളള എണ്ണ ഇറക്കുമതി കുറയ്‌ക്കേണ്ടി വരികയാണെങ്കിൽ ഈ സാഹചര്യത്തെ നേരിടാൻ ഒരുങ്ങിയിരിക്കണമെന്ന് എണ്ണ കമ്പനികൾക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി.

ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി കുറയ്‌ക്കണമെന്ന നിർബന്ധത്തിന് വഴങ്ങാനാവില്ലെന്നാണ് ഇന്ത്യ നേരത്തെ നിലപാട് എടുത്തത്. ഐക്യരാഷ്ട്ര സഭ നിലപാടെടുക്കുകയാണെങ്കിൽ ഉപരോധം ഏർപ്പെടുത്താമെന്നായിരുന്നു നിലപാട്. എന്നാൽ ഈ തീരുമാനത്തിൽ നിന്ന് ഇന്ത്യ പിന്നോട്ട് പോയേക്കുമെന്നാണ് ഇപ്പോൾ ഉയരുന്ന പ്രതീതി.

എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ രൂപപ്പെട്ട് വരുന്നതേയുളളൂവെന്നും ഇത് കുറയാനോ, നിലയ്‌ക്കാനോ സാധ്യതയുണ്ടെന്നും കേന്ദ്രം എണ്ണ സംസ്കരണ കമ്പനി പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ വിശദീകരിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ