Latest News

കോവിഡ്: ലോകത്തെ ഏറ്റവും വലിയ വാക്സിനേഷന് ഒരുങ്ങി ഇന്ത്യ

വാക്സിൻ അംഗീകരിക്കുന്നതിനു മുൻപായുള്ള സുരക്ഷ പ്രോട്ടോക്കോളുകളിൽ സർക്കാർ യാതൊരു വീഴ്ചയും വരുത്തിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ പറഞ്ഞു

Harsh Vardhan, Harsh Vardhan on Covid vaccine, Covid vaccine, India Covid vaccine, Covid vaccine dry run, Indian Express

കോവിഡ് വ്യാപനം ആഗോളതലത്തിൽ ഭീഷണിയായി മാറിയ സാഹചര്യത്തിൽ ലോകത്തെ ഏറ്റവും വലിയ പ്രതിരോധ വാക്സിനേഷന് ഒരുങ്ങി ഇന്ത്യ. രാജ്യത്ത് കോവിഡിനെതിരായ രണ്ട് വാക്സിനുകളുടെ അടിയന്തര ഉപയോഗത്തിനാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയിരിക്കുന്നത്.

പുണെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന ഓക്സ്ഫോർഡ്-അസ്ട്രാസെനെക്കയുടെ കോവിഷീൽഡ്, തദ്ദേശീയമായി വികസിപ്പിച്ച ഭാരത് ബയോടെക്കിന്റെ കോവാക്സിൻ എന്നിവയ്ക്കാണ് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) ഞായറാഴ്ച അനുമതി നൽകിയത്. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡി‌എസ്‌കോ) ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഡിസിജിഐയുടെ തീരുമാനം. വാക്സിനേഷനായുള്ള തയാറെടുപ്പുകളും പൂർത്തിയായി.

ആദ്യ ഘട്ടത്തിൽ കോവിഷീൽഡ് വാക്സിനായിരിക്കും ആദ്യ ഘട്ടത്തിൽ നൽകുക.  കോവാക്സിൻ ഉടൻ ഉപയോഗിക്കില്ലെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) മേധാവി ഡോ. രൺദീപ് ഗുലേറിയ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. കോവാക്സിൻ മൂന്നാം ഘട്ട പരീക്ഷണം നടത്താതെ ഉപയോഗിക്കുന്നതിനെതിരെ വിവിധ കോണുകളിൽനിന്ന് ആവശ്യമുയർന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. അതേസമയം, ഇരു വാക്സിനുകളും സുരക്ഷിതമാണെന്നാണ് കേന്ദ്രസർക്കാർ അവകാശപ്പെടുന്നത്.

Covid-19 vaccination dry run, dry run, covid-19 dummy vaccine dry, covid-19 dry run photos, vaccine dry run photos, coronavirus vaccine photos, indian express news

ഓക്സ് ഫോർഡ്-ആസ്ട്രസനെക, കോവിഷീൽഡ് വാക്സിനുകളുടെ സുരക്ഷ സംബന്ധിച്ച് ഒരു വിധത്തിലുള്ള ആശങ്കയും ആവശ്യമില്ലെന്ന് ഡിസിജിഐ ഡോ. വി.ജി സോമനി പറഞ്ഞു. ആവശ്യമായ പരിശോധനകൾക്ക് ശേഷമാണ് വാക്സിനുകൾക്ക് അനുമതി നൽകിയിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

Covid-19 vaccination dry run, dry run, covid-19 dummy vaccine dry, covid-19 dry run photos, vaccine dry run photos, coronavirus vaccine photos, indian express news

“ഏതെങ്കിലും തരത്തിലുള്ള നേരിയ സുരക്ഷാ പ്രശ്നങ്ങളെങ്കിലും ഉണ്ടെങ്കിൽ ഒരിക്കലും അനുമതി നൽകില്ല. വാക്സിനുകൾ 100 ശതമാനവും സുരക്ഷിതമാണ്. നേരിയ പനി, വേദന, അലർജി എന്നിവ പോലുള്ള ചില പാർശ്വഫലങ്ങൾ ഏതു വാക്സിനെടുത്താലും ഉണ്ടാകാറുള്ളതാണ്. വാക്സിനെടുക്കുന്നവർക്ക് ഷണ്ഡത്വം ഉണ്ടാകുമെന്ന പ്രചാരണം തീർത്തും അസംബന്ധമാണ്.” സോമാനി പറഞ്ഞു.

Covid-19 vaccination dry run, dry run, covid-19 dummy vaccine dry, covid-19 dry run photos, vaccine dry run photos, coronavirus vaccine photos, indian express news

കോവിഡ് വാക്സിന് അംഗീകാരം നൽകുന്നതിന് മുൻപുള്ള ഒരു പ്രോട്ടോക്കോളിലും സർക്കാർ വിട്ടുവീഴ്ച കാണിക്കില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ നേരത്തെ വ്യക്തമാക്കിയിരുന്നു. വാക്സിന്റെ സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ചുള്ള അഭ്യൂഹങ്ങളിൽ തെറ്റിദ്ധരിക്കപ്പെടരുതെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.

Covid-19 vaccination dry run, dry run, covid-19 dummy vaccine dry, covid-19 dry run photos, vaccine dry run photos, coronavirus vaccine photos, indian express news

Covid-19 vaccination dry run, dry run, covid-19 dummy vaccine dry, covid-19 dry run photos, vaccine dry run photos, coronavirus vaccine photos, indian express news

വാക്സിന്‍ വിതരണത്തിനായുള്ള റിഹേഴ്സലായ ഡ്രൈ റണ്‍ രാജ്യത്തെല്ലായിടത്തും കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയിരുന്നു.

Covid-19 vaccination dry run, dry run, covid-19 dummy vaccine dry, covid-19 dry run photos, vaccine dry run photos, coronavirus vaccine photos, indian express news

Covid-19 vaccination dry run, dry run, covid-19 dummy vaccine dry, covid-19 dry run photos, vaccine dry run photos, coronavirus vaccine photos, indian express news

ജനുവരി ഒന്നിന്, കോവിഷീൽഡ് അടിയന്തിര ഉപയോഗത്തിനായി ശുപാർശ ചെയ്തിരുന്നു. ജനുവരി രണ്ടിന് നിയന്ത്രിത ഉപയോഗത്തിനായി കോവാക്സിനും ശിപാർശ ചെയ്തു.

Covid-19 vaccination dry run, dry run, covid-19 dummy vaccine dry, covid-19 dry run photos, vaccine dry run photos, coronavirus vaccine photos, indian express news

Covid-19 vaccination dry run, dry run, covid-19 dummy vaccine dry, covid-19 dry run photos, vaccine dry run photos, coronavirus vaccine photos, indian express news

രണ്ട് കമ്പനികളും തങ്ങളുടെ ട്രയൽ റൺസിന്റെ ഡേറ്റ സമർപ്പിച്ചതായും “നിയന്ത്രിത ഉപയോഗത്തിന്” അനുമതി നൽകിയിട്ടുണ്ടെന്നും ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ മേധാവി വിജി സോമാനി പറഞ്ഞു. “ചെറിയ തോതിലെങ്കിലും സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ ഞങ്ങൾ ഒരിക്കലും അംഗീകരിക്കില്ല. വാക്സിനുകൾ 110 ശതമാനം സുരക്ഷിതമാണ്. നേരിയ പനി, വേദന, അലർജി തുടങ്ങിയ ചില പാർശ്വഫലങ്ങൾ എല്ലാ വാക്സിനും സാധാരണമാണ്,” വാക്സിനുകൾ ഉണ്ടാക്കിയേക്കാവുന്ന അപകടസാധ്യതകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി സോമാനി പറഞ്ഞു.

Covid-19 vaccination dry run, dry run, covid-19 dummy vaccine dry, covid-19 dry run photos, vaccine dry run photos, coronavirus vaccine photos, indian express news

Covid-19 vaccination dry run, dry run, covid-19 dummy vaccine dry, covid-19 dry run photos, vaccine dry run photos, coronavirus vaccine photos, indian express news

Covid-19 vaccination dry run, dry run, covid-19 dummy vaccine dry, covid-19 dry run photos, vaccine dry run photos, coronavirus vaccine photos, indian express news

ഡിസിജിഐ അംഗീകാരത്തിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണവുമെത്തി. “അടിയന്തര ഉപയോഗ അനുമതി നൽകിയ രണ്ട് വാക്സിനുകളും ഇന്ത്യയിൽ നിർമിച്ചതാണ് എന്നതിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു! ഒരു ആത്മനിർഭർ ഭാരതത്തിന്റെ സ്വപ്നം നിറവേറ്റാനുള്ള നമ്മുടെ ശാസ്ത്ര സമൂഹത്തിന്റെ ആകാംക്ഷയാണ് ഇത് കാണിക്കുന്നത്. അതിന്റെ അതിത്തറ കരുതലും അനുകമ്പയുമാണ്.”

Covid-19 vaccination dry run, dry run, covid-19 dummy vaccine dry, covid-19 dry run photos, vaccine dry run photos, coronavirus vaccine photos, indian express news

Covid-19 vaccination dry run, dry run, covid-19 dummy vaccine dry, covid-19 dry run photos, vaccine dry run photos, coronavirus vaccine photos, indian express news

Covid-19 vaccination dry run, dry run, covid-19 dummy vaccine dry, covid-19 dry run photos, vaccine dry run photos, coronavirus vaccine photos, indian express news

മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 30 കോടി പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കുന്നതിന്റെ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്നായിരുന്നു നീതി ആയോഗ് അംഗവും കോവിഡ് ദേശീയ കര്‍മസേനയുടെ മേധാവിയുമായ ഡോ. വിനോദ് പോള്‍ വ്യക്തമാക്കിയിരുന്നത്. മുന്‍ഗണനാ വിഭാഗത്തില്‍ പെട്ടവര്‍ക്കാകും ആദ്യ ഘട്ടത്തില്‍ കോവിഡ് വാക്‌സിന്‍ നല്‍കുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Read More: വാക്സിനുകൾ 100 ശതമാനം സുരക്ഷിതം: ഡ്രഗ്സ് കൺട്രോളർ ജനറൽ

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: India prepares for the worlds largest vaccination drive against covid 19

Next Story
കാർഷിക നിയമങ്ങൾ പിൻവലിച്ചുകൊണ്ടുള്ള വിട്ടുവീഴ്‌ചയ്‌ക്കില്ലെന്ന് സർക്കാർ; ഏഴാം ചർച്ചയും പരാജയംFarmers Protest Delhi
The moderation of comments is automated and not cleared manually by malayalam.indianexpress.com