പാർലമെന്റ് അനെക്സ് കെട്ടിടത്തിന്റെ ആറാം നിലയിൽ തീപിടിത്തമുണ്ടായതായി വാർത്താ ഏജൻസി ആന്‍ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. രാവിലെ ഏഴരമണിയോടെയാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് കാരണം എന്ന് കരുതപ്പെടുന്നു.
ഏഴു ഫയര്‍ എഞ്ചിനുകള്‍ സ്പോട്ടില്‍ എത്തി, സ്ഥിതി നിയന്ത്രണവിധേയമാക്കി എന്ന് അധികൃതര്‍ അറിയിച്ചു.
Read in IE: Fire on 6th floor of Parliament Annexe Building, 7 engines at spot
അതേ സമയം, മൺസൂൺ സെഷന് മുന്നോടിയായി, കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യസഭ സെക്രട്ടേറിയറ്റ് ഓവർടൈം ജോലി ചെയ്യുകയായിരുന്നു. പരിശോധന, റിഹേഴ്സൽ, അന്തിമ പരിശോധന എന്നിവയ്ക്കുള്ള ക്രമീകരണങ്ങൾ തയ്യാറായിട്ടുണ്ടെന്ന് അടുത്ത ആഴ്ചയോടെ ഉറപ്പു വരുത്താനായിരുന്നു അത്. രാജ്യസഭയില്‍ കൂടുതല്‍ ഇൻസ്റ്റാളേഷനുകൾ ഉണ്ടാകും – വലിയ ഡിസ്പ്ലേ സ്ക്രീനുകൾ, ഗാലറികളിലെ ഓഡിയോ കൺസോളുകൾ, അൾട്രാവയലറ്റ് ജെർമിസൈഡൽ റേഡിയേഷൻ, ഓഡിയോ-വിഷ്വൽ സിഗ്നൽ പ്രക്ഷേപണം ചെയ്യുന്നതിനായി ഇരുസഭകളേയും ബന്ധിപ്പിക്കുന്ന പ്രത്യേക കേബിളുകൾ ചേംബറിലും ഗാലറികളിലും ഉണ്ടാകും.
കൊറോണ വൈറസ് ലോക്ക്ഡൗണിന്റെ ഭാഗമായി പാർലമെന്റിന്റെ ഇരുസഭകളായ ലോക്സഭയുടെയും രാജ്യസഭയുടെയും സമ്മേളനങ്ങൾ മാർച്ച് മുതൽ നിർത്തി വച്ചിരുന്നു.