Latest News

വാഗ വഴി വീരനെത്തി: അഭിനന്ദനെ പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറി

അതിർത്തിയിൽ സ്ഥിതിഗതികൾ ശാന്തമായതിന്റെ പശ്ചാത്തലത്തിലാണ് പാക്കിസ്ഥാൻ അറസ്റ്റിലായ ഇന്ത്യൻ വ്യോമസേന വിങ് കമാൻഡർ അഭിനന്ദനെ മോചിപ്പിക്കാൻ തയ്യാറായത്

ന്യൂഡൽഹി: ഇന്ത്യൻ വ്യോമ സേന വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ പാക്കിസ്ഥാൻ ഇന്ത്യയ്ക്ക് കൈമാറി. വ്യാഴാഴ്ച പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തന്നെയാണ് അഭിനന്ദനെ മോചിപ്പിക്കുമെന്ന് പാക് പാർലമെന്റിനെ അറിയിച്ചത്. അതിർത്തിയിൽ സ്ഥിതിഗതികൾ ശാന്തമായതിന്റെ പശ്ചാത്തലത്തിലാണ് പാക്കിസ്ഥാൻ അറസ്റ്റിലായ ഇന്ത്യൻ വ്യോമസേന വിങ് കമാൻഡർ അഭിനന്ദനെ മോചിപ്പിക്കാൻ തയ്യാറായത്.

രാത്രി 9.10ഓടെയാണ്​ പാകിസ്​താൻ റേഞ്ചേഴ്​സി​ന്റെ അകമ്പടിയോടെ അഭിനന്ദിനെ വാഗാ അതിർത്തി വഴി ഇന്ത്യയിലെത്തിച്ചത്​. ഇന്ത്യയിലെത്തിയ അഭിനന്ദിനെ ബി.എസ്​.എഫ്​ ഏറ്റുവാങ്ങി. റെഡ് ക്രോസിൻെറ മെഡിക്കൽ പരിശോധനകളടക്കമുള്ള നിരവധി നടപടി ക്രമങ്ങൾക്കും പ്രോട്ടോകോളുകൾക്കും പിന്നാലെയാണ് സൈനികനെ പാകിസ്താൻ ഇന്ത്യക്ക് കൈമാറിയത്. എയർ വൈസ് മാർഷൽസ്-ആർ.ജി.കെ കപൂർ, ശ്രീകുമാർ പ്രഭാകരൻ എന്നിവരാണ് അഭിനന്ദിനെ സ്വീകരിച്ചത്. അഭിനന്ദനെ മുൻ നിർത്തി ഒരു വിലപേശലിനും തയ്യാറല്ലെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ നയതന്ത്രങ്ങളും പൈലറ്റിന്റെ മോചനം എളുപ്പത്തിലാക്കി.

Read: അഭിനന്ദനായി പ്രത്യേക വിമാനം അയയ്ക്കാൻ ഇന്ത്യ ആഗ്രഹിച്ചു, പാക്കിസ്ഥാൻ സമ്മതിച്ചില്ലെന്ന് വൃത്തങ്ങൾ

അതേസമയം, വിങ് കമാന്‍ഡര്‍ അഭിനന്ദന്റെ വീഡിയോകള്‍ യൂട്യൂബില്‍ നിന്നും നീക്കം ചെയ്യാന്‍ കേന്ദ്ര ഐടി മന്ത്രാലയം ആവശ്യപ്പെട്ടു. അഭിനന്ദന്റേതെന്ന് സംശയിക്കുന്ന 11 വീഡിയോകള്‍ നീക്കം ചെയ്യാനാണ് യൂട്യൂബിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശത്തെ തുടര്‍ന്നാണ് ഐടി മന്ത്രാലയത്തിന്റെ നീക്കം. ലിങ്കുകള്‍ നീക്കം ചെയ്തതായാണ് അറിയാന്‍ കഴിയുന്നത്. അഭിനന്ദന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ നീക്കം.

9.14 pm: ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥര്‍ അഭിനന്ദനെ സ്വീകരിച്ചു

9.04 PM: അഭിനന്ദനെ കൈമാറാന്‍ പാക് ഉദ്യോഗസ്ഥര്‍ വാഗാ അതിര്‍ത്തിയില്‍ എത്തിച്ചതിന്റെ ദൃശ്യങ്ങള്‍ പാക് മാധ്യമങ്ങള്‍ പുറത്ത് വിട്ടു

9.00 PM: അഭിനന്ദിനെ ഇന്ത്യയ്ക്ക് കൈമാറുന്ന നടപടികള്‍ ആരംഭിച്ചു

8.45 pm: രാത്രി 9 മണിക്ക് അഭിനന്ദിനെ കൈമാറുമെന്നാണ് പാക്കിസ്ഥാന്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്

8.30 pm: അഭിനന്ദിനെ കൈമാറാനുളള സമയത്തില്‍ പാക്കിസ്ഥാന്‍ രണ്ട് തവണ മാറ്റം വരുത്തിയതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു

7.02 PM: സേനാ തലവന്മാകും അഭിനന്ദിന്റെ സഹപ്രവര്‍ത്തകരം അടക്കം ആയിരക്കണക്കിന് പേരാണ് അട്ടാരി-വാഗാ അതിര്‍ത്തിയില്‍ കാത്തിരിക്കുന്നത്

7.00 PM: വാഗാ അതിര്‍ത്തിയില്‍ ആഹ്ലാദപ്രകടനങ്ങളുമായി ജനങ്ങളെത്തി

5.46 PM: എയർ വൈസ് മാർഷൽ ആർജികെ കപൂർ അട്ടാരി-വാഗ അതിർത്തിയിൽ മാധ്യമങ്ങളെ കണ്ടേക്കും

4.30 PM:

4.20 PM: അഭിനന്ദൻ വർധമാനെ പാക്കിസ്ഥാൻ സൈന്യം വാഗ അതിർത്തിയിൽ എത്തിച്ചു. അൽപ സമയത്തിനകം ഇന്ത്യയ്ക്ക് കൈമാറും

3.48 PM: ഇന്ത്യൻ സൈന്യത്തിന്റെ ഓപ്പറേഷൻ രാഷ്ട്രീയവത്കരിക്കുകയാണെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണത്തെ തളളി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം മുഴുവൻ സൈന്യത്തെ പിന്തുണയ്ക്കുകയാണ്, പക്ഷേ അവർ സൈന്യത്തെ സംശയിക്കുന്നു. ഭീകരവാദത്തിനെതിരെയുളള ഇന്ത്യയുടെ പോരാട്ടത്തെ ലോകം മുഴുവൻ പിന്തുണയ്ക്കുന്നു, എന്നാൽ ഏതാനും പാർട്ടികൾ ഭീകരവാദത്തിനെതിരെയുളള പോരാട്ടത്തെ സംശയിക്കുന്നുവെന്ന് മോദി പറഞ്ഞു.

3.24 PM: നിലവിലെ ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷങ്ങൾ 2019 ലെ പൊതുതിരഞ്ഞെടുപ്പ് വൈകിപ്പിക്കില്ലെന്ന് ചീഫ് ഇലക്ഷൻ കമ്മീഷണർ സുനിൽ അറോറ പറഞ്ഞതായി പിടിഐ റിപ്പോർട്ട്

3.10 PM: വിങ് കമാൻഡർ അഭിനന്ദൻ തമിഴ്നാട് സ്വദേശിയായതിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കന്യാകുമാരിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യയുടെ ആദ്യ വനിത പ്രതിരോധ മന്ത്രി നിർമ്മല സീതാരാമനും തമിഴ്നാട് സ്വദേശിയായതിൽ താൻ അഭിമാനിക്കുന്നുവെന്നും മോദി.

3.05 PM: വാഗ അതിർത്തിയിൽ എത്തുന്ന വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ സ്വീകരിക്കാൻ നിരവധി ജനങ്ങൾ എത്തിയിട്ടുണ്ട്. ഡ്രം കൊട്ടിയും ഭാരത് മാതാ കി ജയ് വിളികളുമായി അഭിനന്ദന്റെ വരവ് ആഘോഷമാക്കുകയാണ് ജനങ്ങൾ

2.27 PM: വിങ് കമാൻഡർ അഭിനന്ദൻ വർധമാന്റെ മടങ്ങി വരവ് കണക്കിലെടുത്ത് വാഗ അതിർത്തിയിൽ ബീറ്റിങ് റിട്രീറ്റ് ഇന്ന് റദ്ദാക്കിയതായി അമൃത്സർ ഡെപ്യൂട്ടി കമ്മീഷണർ ശിവ് ദുലർ സിങ് ദില്ലൻ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥർ അഭിനന്ദിനെ സ്വീകരിക്കും

Read: കസ്റ്റഡിയിലായ അഭിനന്ദൻ വർധമാനെ പാക്കിസ്ഥാൻ വിട്ടയയ്ക്കുന്നത് മൂന്നാം ദിനം

2.07 PM: അഭിനന്ദൻ വർധമാനെ ഇന്ത്യയ്ക്ക് കൈമാറുന്നത് തടയണം എന്നാവശ്യപ്പെട്ട് ഇസ്‌ലാമാബ് ഹൈക്കോടതിയിൽ പാക് പൗരന്റെ ഹർജി. ഇന്ത്യൻ പൈലറ്റ് പാക്കിസ്ഥാന്റെ വ്യോമാതിർത്തി കടന്ന് രാജ്യത്ത് ബോംബാക്രമണം നടത്താൻ ശ്രമിച്ചതായും അതിലൂടെ അദ്ദേഹം കുറ്റം ചെയ്തെന്നും അദ്ദേഹത്തിന്റെ വിചാരണ ഇവിടെ നടക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി. വാദത്തിനായി കോടതി ഹർജി സ്വീകരിച്ചിട്ടുണ്ട്. ഇസ്‌ലാമാബ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അത്തർ മിൻഹല്ലയാണ് വാദം കേൾക്കുന്നത്.

1.40 PM: അഭിനന്ദൻ വർധമാനെ സ്വീകരിക്കാൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് വാഗ അതിർത്തിയിൽ എത്തില്ല. പൈലറ്റിനെ നേരിട്ട് സ്വീകരിക്കാനെത്തുന്നത് പ്രോട്ടോക്കോൾ ലംഘനമാകുമെന്ന കാരണത്താലാണ് മുഖ്യമന്ത്രിയുടെ പിന്മാറ്റം

Read: അഭിനന്ദന്റെ മാതാപിതാക്കളെ കണ്ട് എഴുന്നേറ്റ് നിന്ന് കൈയടിച്ച് സഹയാത്രികര്‍

1.56 PM: അഭിനന്ദൻ വർധമാനെ കൊണ്ടുവരാൻ പ്രത്യേക വിമാനം അയയ്ക്കാൻ ഇന്ത്യ ആഗ്രഹിച്ചിരുന്നു. പക്ഷേ ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാൻ നിരാകരിച്ചതായും സർക്കാർ വൃത്തങ്ങൾ. അഭിനന്ദൻ വാഗ അതിർത്തി വഴിയായിരിക്കും ഇന്ത്യയിൽ എത്തുക.

വാഗ അതിർത്തി

12.20 PM: വ്യോമസേന ഉദ്യോഗസ്ഥർ അഭിനന്ദിനെ സ്വീകരിക്കുമെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു

12.00 PM: വിങ് കമാന്‍ഡര്‍ അഭിനന്ദനെ സ്വീകരിക്കാൻ വാഗ അതിർത്തിയിൽ എത്തിയവർ
എക്സ്പ്രസ് ഫൊട്ടോ: ഗുർമീത് സിങ്

11.30 AM: പാക് വിമാനങ്ങളെ തുരത്തി ഓടിക്കുന്നതിനിടെയാണ് അഭിനന്ദൻ സഞ്ചരിച്ചിരുന്ന മിഗ്-21 വിമാനം തകർന്ന് പാക് മേഖലയിൽ വീണത്.
Also Read: കസ്റ്റഡിയിലായ അഭിനന്ദൻ വർധമാനെ പാക്കിസ്ഥാൻ വിട്ടയയ്ക്കുന്നത് മൂന്നാം ദിനം

11.00 AM: മകന്റെ ധൈര്യത്തിൽ അഭിമാനം കൊളളുന്നതായും അവൻ സുരക്ഷിതനായി മടങ്ങിയെത്തുമെന്നും വിങ് കമാൻഡർ അഭിനന്ദൻ വർധമാന്റെ പിതാവ് നേരത്തെ പറഞ്ഞിരുന്നു

10.30 AM: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്, പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ ഉൾപ്പടെയുള്ളവർ അഭിനന്ദനെ സ്വീകരിക്കാനെത്തുമെന്നാണ് റിപ്പോർട്ടുകൾ

10.00 AM: അഭിനന്ദനെ സ്വീകരിക്കാൻ കുടുംബാംഗങ്ങളും വാഗ അതിർത്തിയിൽ എത്തും

09.40 AM: ഇത് സമാധാനത്തിനുള്ള സന്ദേശമാണെന്നാണ് വിങ് കമാന്‍ഡര്‍ അഭിനന്ദന്റെ മോചനത്തെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വിശേഷിപ്പിച്ചത്.

09.15 AM: വാഗ അതിർത്തിയിൽ നിന്നുള്ള ചിത്രങ്ങൾ

08.50 AM: വിങ് കമാന്‍ഡര്‍ അഭിനന്ദനെ സ്വീകരിക്കാൻ വാഗ അതിർത്തി ഒരുങ്ങി കഴിഞ്ഞു. നിരവധി ആളുകളാണ് വാഗ അതിർത്തിയിലേയ്ക്ക് എത്തികൊണ്ടിരിക്കുന്നത്.

08.30 AM: “ഇന്നലെ നരേന്ദ്ര മോദിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. ഇന്ത്യ-പാക് സംഘർഷം ഗുരുതരമാക്കാൻ പാക്കിസ്ഥാൻ താൽപര്യപ്പെടുന്നില്ലെ, അത് ഇന്ത്യൻ പ്രധാനമന്ത്രിയെ അറിയിക്കാനാണ് ശ്രമിച്ചത്. ഭയമല്ല അതിന് പിന്നിലെ കാരണം. ഞങ്ങളുടെ സൈന്യവും ശക്തരാണ്. വിവിധ രാജ്യങ്ങളിലെ നയതന്ത്ര വഴികളിലൂടെ പ്രശ്നത്തിന്റെ തീവ്രത കുറയ്ക്കുവാനാണ് ഞങ്ങൾ ശ്രമിച്ചത്, ” ഇമ്രാൻ ഖാൻ പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: India pakistan tension iaf pilot abhinandan release live

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express