scorecardresearch

'മോശം അയൽക്കാർ'; ഭീകരവാദത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

ഒരു വശത്ത് ഭീകരവാദം പടർത്തുകയും മറുവശത്ത് ജലം പങ്കിടണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് എസ്. ജയശങ്കർ വ്യക്തമാക്കി

ഒരു വശത്ത് ഭീകരവാദം പടർത്തുകയും മറുവശത്ത് ജലം പങ്കിടണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് എസ്. ജയശങ്കർ വ്യക്തമാക്കി

author-image
WebDesk
New Update
S Jaishankar

(Photo: ANI video grab)

ചെന്നൈ: മോശം അയൽക്കാരിൽ നിന്ന് രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കാൻ ഇന്ത്യയ്ക്ക് അവകാശം ഉണ്ടെന്ന് വീണ്ടും ആവർത്തിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഒരു വശത്ത് ഭീകരവാദം പടർത്തുകയും മറുവശത്ത് ജലം പങ്കിടണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് പാക്കിസ്ഥാന്റെ പേരെടുത്തു പറയാതെ അദ്ദേഹം വ്യക്തമാക്കി. 

Advertisment

ഐഐടി മദ്രാസിൽ വിദ്യാർത്ഥികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷം ഏപ്രിലിൽ ഉണ്ടായ പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ, സിന്ധു നദീജല കരാർ ഇന്ത്യ മരവിപ്പിച്ചിരുന്നു. രക്തവും ജലവും ഒരുമിച്ച് ഒഴുകില്ല എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് അടിവരയിടുന്നതായിരുന്നു ജയശങ്കറിന്റെ വാക്കുകൾ. 

Also Read: ഇൻഡോറിലെ മലിനജല ദുരന്തം: ബിജെപി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

വരും വർഷങ്ങളിലും ഇന്ത്യ ഇതേ വിദേശനയം തന്നെയാകും പിന്തുടരുക എന്ന വ്യക്തമായ സൂചനയും വിദേശകാര്യ നൽകി. അതേസമയം, നല്ല അയൽക്കാർക്ക് ഇന്ത്യ എന്നും താങ്ങായിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കോവിഡ് കാലത്തെ വാക്സിൻ വിതരണം, യുക്രൈൻ യുദ്ധവേളയിലെ ഇന്ധന-ഭക്ഷണ സഹായങ്ങൾ, സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന ശ്രീലങ്കയ്ക്ക് നൽകിയ 4 ബില്യൺ ഡോളറിന്റെ ധനസഹായം എന്നിവ അദ്ദേഹം ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടി.

Also Read: ഇറാനിൽ പ്രക്ഷോഭം ശക്തമാകുന്നു: ഏഴ് മരണം; സമാധാനപരമായി പ്രതിഷേധിക്കുന്നവരെ ആക്രമിച്ചാൽ ഇടപെടുമെന്ന് ട്രംപ്

ഇന്ത്യയുടെ വളർച്ച, മേഖലയിലെ മറ്റു രാജ്യങ്ങൾക്കും ഗുണകരമാണെന്നും ഇന്ത്യ വളർന്നാൽ തങ്ങളും വളരുമെന്ന് ഭൂരിഭാഗം അയൽരാജ്യങ്ങളും തിരിച്ചറിയുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തിൽ ഉറച്ചുനിൽക്കുന്നവർക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ ഇന്ത്യക്ക് അവകാശമുണ്ട്. ഭീകരവാദം പടർത്തുന്നവർക്ക് ജലം പങ്കിടാൻ ഇന്ത്യയോട് ആവശ്യപ്പെടാൻ അർഹതയില്ലെന്നും എസ്. ജയശങ്കര്‍ വ്യക്തമാക്കി.

Read More: കടുത്ത മൂടൽമഞ്ഞും മഴക്കുറവും; കടന്നുപോയത് ഒന്നരനൂറ്റാണ്ടിനിടയിലെ ഏറ്റവും വരണ്ട ഡിസംബർ

S Jaishankar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: