Latest News

17 മാസങ്ങൾക്ക് ശേഷം മോദിയും നവാസ് ശരീഫും കണ്ടു

ഇരുവരും അഭിസംബോധന ചെയ്ത് കുശലാന്വേഷണം നടത്തി

Modi

അസ്​താന: രണ്ടു ദിവസത്തെ ഷാങ്​ഹായ്​ കോർപറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ​ങ്കെടുക്കാൻ കസാഖ്​സ്​താനിലെ അസ്​താനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ്​ ശരീഫുമായി കണ്ടു. 17 മാസങ്ങൾക്ക് ശേഷമാണ് ഇരു നേതാക്കളും പരസ്പരം കാണുന്നത്. ഇരുവരുടെയും അഞ്ചാമത് കൂടിക്കാഴ്ചയുമായി കസാഖിസ്ഥാനിലലേത്. ഇരുവരും അഭിസംബോധന ചെയ്ത് കുശലാന്വേഷണം നടത്തി.

ഹൃദയ ശസ്​ത്രക്രിയക്ക്​ വിധേയനായ നവാസ്​ ശരീഫി​​​ന്റെ ആരോഗ്യത്തെക്കുറിച്ച്​ മോദി ചോദിച്ചറിഞ്ഞതായാണ് വിവരം. നവാസ്​ ശരീഫി​​​ന്റെ മാതാവിനെയും കുടുംബത്തെയും കുറിച്ചും​ മോദി അന്വേഷിച്ചതായും റിപ്പോർട്ടുകളുണ്ട്.

രാഷ്​ട്രത്തലവന്മാർക്കായി നൽകിയ വിരുന്നിനിടെയാണ്​ ഇരുവരും കണ്ടത്​. കസാഖിസ്ഥാൻ പ്രസിഡൻറ്​ നൂർ സുൽത്താൻ നസർബയേവ് ആണ് വിരുന്ന് ഒരുക്കിയത്. നരേന്ദ്ര മോദി, നവാസ്​ ശരീഫ്​, റഷ്യൻ പ്രസിഡൻറ്​ വ്ലാദിമിർ പുടിൻ, ചൈനീസ്​ പ്രസിഡൻറ്​ ഷി ജിൻപിങ്​ തുടങ്ങിയ രാഷ്​ട്രത്തലവന്മാർക്കാണ്​​ കസാഖ്​സ്​താൻ പ്രസിഡൻറ്​ വിരുന്ന്​ നൽകിയത്​.

അതേസമയം, ​കുശലാന്വേഷണത്തിനപ്പുറം മോദി നവാസ്​ ശരീഫുമായി കൂടിക്കാഴ്​ച നടത്തുമോ എന്ന കാര്യത്തിൽ സ്ഥിരീകരരണം ഒന്നുമില്ല. ​ഇരു രാഷ്​ട്രത്തലവന്മാരും ചർച്ചയുണ്ടാകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്​ അങ്ങനെയൊരു നിർദേശം രണ്ടു ഭാഗത്തുനിന്നും ഇപ്പോഴില്ലെന്ന്​ ഇന്ത്യൻ വിദേശകാര്യ വക്​താവ്​ ഗോപാൽ ബഗ്ലെ പറഞ്ഞു.

മധ്യേഷ്യൻ രാജ്യങ്ങളുടെ രാഷ്​ട്രീയ, സൈനിക, സാമ്പത്തിക സഖ്യമായ​ എസ്​.സി.ഒയിൽ ഇന്ത്യക്കും പാകിസ്​താനും സ്​ഥിരാംഗത്വം അനുവദിച്ചേക്കും. ചൈന, കിർഗിസ്​താൻ, കസാഖ്​സ്​താൻ, റഷ്യ, ഉസ്​ബകിസ്​താൻ, തജികിസ്​താൻ എന്നീ രാജ്യങ്ങളാണ്​ മറ്റ്​ അംഗങ്ങൾ.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: India pak join shanghai cooperation organisation modi and sharif meet after 17 months mainly small talk

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express