/indian-express-malayalam/media/media_files/2026/01/04/venezuela-2026-01-04-14-56-01.jpg)
ചിത്രം: എക്സ്
ഡൽഹി: വെനസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡുറോയേയും ഭാര്യയേയും യുഎസ് സൈന്യം പിടികൂടി ഒരു ദിവസത്തിനു പിന്നാലെ സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. വെനസ്വേലൻ ജനതയുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ് മുൻഗണന നൽകുന്നതെന്നും, ചർച്ചയിലൂടെ സമാധാനപരമായി പ്രശ്നങ്ങൾ പരിഹരിക്കാൻ ബന്ധപ്പെട്ട എല്ലാവരോടും ആഹ്വാനം ചെയ്യുന്നതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
യുഎസ് നടപടികളെ അപലപിക്കാതെയാണ് ഇന്ത്യയുടെ പ്രതികരണം. വെനസ്വേലയിലെ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ എക്സിൽ കുറിച്ചു. സമാധാനപരമായ ചർച്ചകൾ മാത്രമേ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാകൂ എന്നും ഇന്ത്യ വ്യക്തമാക്കി. വെനിസ്വേലയുടെ തലസ്ഥാനമായ കാരക്കാസിലെ ഇന്ത്യൻ എംബസി ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നത് തുടരുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
Also Read: മഡുറോയുടെ വിശ്വസ്ത; ഡെൽസി റോഡ്രിഗസ് വെനസ്വേലയുടെ പ്രസിഡന്റ് പദവിയിൽ
Press Release on recent developments in Venezuela ⬇️
— Randhir Jaiswal (@MEAIndia) January 4, 2026
🔗 https://t.co/PrU0nIRLiQpic.twitter.com/jVBI5TcGMV
ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും വിദേശകാര്യ മന്ത്രാലയം വെനസ്വേലയിലെ ഇന്ത്യൻ സമൂഹത്തിന് ശനിയാഴ്ച നിർദേശം നൽകിയിരുന്നു. വെനിസ്വേലയിലുള്ള എല്ലാ ഇന്ത്യക്കാരും അതീവ ജാഗ്രത പാലിക്കണമെന്നും ഇന്ത്യൻ എംബസിയുമായി സമ്പർക്കം പുലർത്തണമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Also Read:അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനം; മഡുറോയെ പിടികൂടിയ സംഭവത്തിൽ പ്രതിഷേധവുമായി ന്യൂയോർക്ക് മേയർ മംദാനി
വെനസ്വേലയുടെ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയും ഭാര്യ സിലിയ ഫ്ലോറസും കാരക്കാസിൽ നിന്നാണ് പിടിക്കപ്പെട്ടത്. പിന്നാലെ നാടുകടത്തപ്പെടടുകയും ചെയ്‌തു. ഇരുവർക്കുമെതിരെ മയക്കുമരുന്ന് കടത്ത്, ഭീകര ഗൂഢാലോചനകൾ എന്നീ കുറ്റങ്ങള്‍ ചുമത്തപ്പെട്ടിട്ടുണ്ടെന്നും വിചാരണ നേരിടേണ്ടി വരുമെന്നും അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. അവരെ നിലവിൽ ന്യൂയോർക്കിലേക്ക് മാറ്റുകയാണെന്നും വിചാരണ ന്യൂയോർക്കിലാണോ ഫ്ലോറിഡയിലാണോ നടക്കുക എന്ന കാര്യം അധികാരികൾ പിന്നീട് തീരുമാനിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
Read More: വെനസ്വേലയിലെ യുഎസ് വ്യോമാക്രമണത്തിൽ 40 മരണം; അപകടകരമായ കീഴ്‌വഴക്കമെന്ന് യുഎൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us