/indian-express-malayalam/media/media_files/2025/04/27/QYYxxq4sq63EudxM7EyP.jpg)
നരേന്ദ്ര മോദി
മസ്‌കറ്റ്: ഇന്ത്യയും ഒമാനും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സിഇപിഎ ) ഉഭയകക്ഷി ബന്ധങ്ങൾക്ക് പുതിയ ആത്മവിശ്വാസവും ഊർജവും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മസ്‌കറ്റിൽ നടന്ന ഇന്ത്യ-ഒമാൻ ബിസിനസ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോർദാൻ, എത്യോപ്യ സന്ദർശനങ്ങൾക്ക് ശേഷമാണ് ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി ഒമാനിലെത്തിയത്.
ഈ കരാർ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് പുതിയ ദിശാബോധം നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 'ഇന്നൊരു ചരിത്രപരമായ തീരുമാനമാണ് നമ്മൾ എടുക്കുന്നത്. ഇതിന്റെ മാറ്റൊലി വരും ദശകങ്ങളിൽ മുഴങ്ങും. 21-ാം നൂറ്റാണ്ടിൽ നമ്മുടെ പങ്കാളിത്തത്തിന് പുതിയ ഉണർവ് നൽകുന്ന ഈ കരാർ, നമ്മുടെ പങ്കാളിത്ത ഭാവിയുടെ രൂപരേഖ കൂടിയാണ്. ഇത് വ്യാപാരം വർധിപ്പിക്കുകയും എല്ലാ മേഖലകളിലും പുതിയ അവസരങ്ങൾ തുറക്കുകയും ചെയ്യും,' മോദി വ്യക്തമാക്കി.
Also Read:ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾക്കിടെ ട്രംപുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി
2023 നവംബറിൽ ആരംഭിച്ച ചർച്ചകൾക്കൊടുവിലാണ് കരാർ യാഥാർത്ഥ്യമാകുന്നത്. കരാർ പ്രകാരം ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാരം നടത്തുന്ന ഭൂരിഭാഗം ഉൽപ്പന്നങ്ങളുടെയും കസ്റ്റംസ് തീരുവ കുറയുകയോ പൂർണ്ണമായും ഒഴിവാക്കുകയോ ചെയ്യും. സേവന മേഖലയിലെ വ്യാപാരം പ്രോത്സാഹിപ്പിക്കാനും നിക്ഷേപങ്ങൾ ആകർഷിക്കാനും ഇത് വഴിയൊരുക്കും.
ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാകാനുള്ള ഇന്ത്യയുടെ കുതിപ്പ് സുഹൃദ്രാജ്യങ്ങൾക്കും ഗുണകരമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 'ഇന്ത്യയുടെ വളർച്ച ലോകത്തിന് മുഴുവൻ ഗുണകരമാണ്, എന്നാൽ ഒമാന് അത് കൂടുതൽ പ്രയോജനം ചെയ്യും. നമ്മൾ സുഹൃത്തുക്കൾ മാത്രമല്ല, സമുദ്ര അതിർത്തി പങ്കിടുന്ന അയൽക്കാർ കൂടിയാണ്. ബിസിനസ് ബന്ധങ്ങളിൽ തലമുറകളായുള്ള വിശ്വാസം നമുക്കുണ്ട്,' അദ്ദേഹം പറഞ്ഞു. ഒമാനിലെ സ്റ്റാർട്ടപ്പുകളെയും കമ്പനികളെയും ഇന്ത്യയുടെ വളർച്ചയിൽ പങ്കാളികളാകാൻ അദ്ദേഹം ക്ഷണിച്ചു.
Also Read: ദീപാവലിയെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി യുനെസ്‌കോ; അഭിമാന നിമിഷമെന്ന് മോദി
മസ്‌കറ്റിലെ ഇന്ത്യൻ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്ത മോദി, വൈവിധ്യമാണ് ഇന്ത്യൻ സംസ്‌കാരത്തിന്റെ ശക്തമായ അടിത്തറയെന്ന് ഓർമ്മിപ്പിച്ചു. ദീപാവലിക്ക് യുനെസ്‌കോയുടെ അംഗീകാരം ലഭിച്ചതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. 'നമ്മുടെ ദീപം ഇനി നമ്മുടെ വീടുകളിൽ മാത്രമല്ല, ലോകം മുഴുവൻ പ്രകാശം പരത്തും,' അദ്ദേഹം പറഞ്ഞു.
ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിൽ ഇന്ത്യയുടെ മൂന്നാമത്തെ വലിയ കയറ്റുമതി ലക്ഷ്യസ്ഥാനമാണ് ഒമാൻ. 2024-25 സാമ്പത്തിക വർഷത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 10.61 ബില്യൺ ഡോളറിലെത്തിയിരുന്നു.
Read More:മോദി-പുടിൻ നിർണായക ചർച്ച ഇന്ന്; തന്ത്രപ്രധാന സാമ്പത്തിക-സഹകരണത്തിന് സാധ്യത
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us