ന്യൂഡൽഹി: ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളായ ലിപുലേഖ്-കാലാപാനി-ലിംപിയാധുര മേഖല ഉള്‍പ്പെടുത്തി കൊണ്ടുള്ള രാഷ്ട്രീയ മാപിനും ദേശീയ ചിഹ്നത്തിനും അംഗീകാരം തേടിയുള്ള ഭരണഘടനാ ഭേദഗതിക്ക് നേപ്പാൾ പാര്‍ലമെന്റിന്റെ അംഗീകാരം നൽകിയതിന് പിന്നാലെ പ്രശ്നപരിഹാരത്തിന് ശ്രമമുണ്ടാകുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഇരു രാജ്യങ്ങളും തമ്മിൽ ഏതെങ്കിലും തരത്തിലുള്ള തെറ്റിദ്ധാരണയുണ്ടെങ്കില്‍ അത് സംഭാഷണത്തിലൂടെ പരിഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Also Read: ‘അജ്ഞതയേക്കാള്‍ അപകടം അഹങ്കാരം;’ കേന്ദ്രത്തിനെതിരെ ഐൻസ്റ്റീനെ ഉദ്ധരിച്ച് രാഹുൽ
അതേസമയം, ലിപുലെഖ് പാസ് വരെ ഇന്ത്യ നിർമ്മിച്ച റോഡ് രാജ്യത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്താണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ റോഡ് നിർമ്മാണം നേപ്പാളിലെ ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കിയിട്ടുണ്ട്. ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം ‘റോട്ടി-ബേട്ടി’ ബന്ധമാണ്. ഒരു ശക്തിക്കും അത് തകര്‍ക്കാനാവില്ലെന്നും രാജ്നാഥ് പറഞ്ഞു. ഓണ്‍ലൈന്‍ വഴി ഉത്തരാഖണ്ഡ് ജന്‍ സംവാദ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈവാഹിക ബന്ധം, ഭക്ഷണം തുടങ്ങിയവയിലൊക്കെ പരസ്പര സഹകരണം നിലനില്‍ക്കുന്ന രാജ്യങ്ങള്‍ തമ്മിലുള്ള അടുപ്പമാണ് ‘റോട്ടി-ബേട്ടി’ ബന്ധം എന്ന പ്രയോഗം സൂചിപ്പിക്കുന്നത്.
Also Read: പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരെ കാണാതായി
ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളായ ലിപുലേഖ്-കാലാപാനി-ലിംപിയാധുര മേഖല ഉള്‍പ്പെടുത്തി കൊണ്ടുള്ള രാഷ്ട്രീയ മാപിനും ദേശീയ ചിഹ്നത്തിനും അംഗീകാരം തേടിയുള്ള ഭരണഘടനാ ഭേദഗതിക്ക്, നേപ്പാൾ പാര്‍ലമെന്റ് അഥവാ ജനപ്രതിനിധി സഭ ഐക്യകണ്ഠേന അംഗീകാരം നൽകിയിരുന്നു.