/indian-express-malayalam/media/media_files/2026/01/15/iran2-2026-01-15-21-02-53.jpg)
Iran Protests Updates:ന്യൂഡൽഹി: സംഘർഷം രൂക്ഷമായ ഇറാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ കേന്ദ്ര സർക്കാർ നടപടികൾ ആരംഭിച്ചു. ഇറാൻ തങ്ങളുടെ വ്യോമപാത വീണ്ടും തുടർന്ന സാഹചര്യത്തിലാണ് അടിയന്തരമായി ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ വിദേശകാര്യ മന്ത്രാലയം നടപടികൾ തുടങ്ങിയത്.
Also Read:ഇറാൻ വ്യോമപാത വീണ്ടും തുറന്നു; സർവീസുകൾ പുനഃക്രമീകരിച്ച് എയർ ഇന്ത്യയും ഇൻഡിഗോയും
വിദേശകാര്യ മന്ത്രാലയത്തിൻറ കണക്കുകൾ പ്രകാരം ഇറാൻറ തലസ്ഥാനമായ ടെഹ്റാനിലടക്കം വിവിധ പട്ടണങ്ങളിലായി 10000-ത്തോളം ഇന്ത്യക്കാരുണ്ട്. ഇവരിൽ മെഡിക്കൽ വിദ്യാർഥികളടക്കമുണ്ട്. വെള്ളിയാഴ്ച വൈകിട്ടോടെ ആദ്യസംഘത്തെ ഇന്ത്യയിലെത്തിക്കാമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിൻറ കണക്കുകൂട്ടൽ.
വ്യോമപാത ഒഴിവാക്കി ഇന്ത്യൻ വിമാനക്കമ്പനികൾ
പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഇറാന്റെ വ്യോമപാത ഒഴിവാക്കി ഇന്ത്യൻ വിമാനക്കമ്പനികൾ. രാജ്യത്തെ പ്രമുഖ വിമാനക്കമ്പനികളായ ഇൻഡിഗോയും എയർ ഇന്ത്യയും തങ്ങളുടെ അന്താരാഷ്ട്ര സർവീസുകൾക്കായി ബദൽ പാതകൾ സ്വീകരിച്ചു തുടങ്ങി. ഇതോടെ യൂറോപ്പിലേക്കും പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കുമുള്ള യാത്രാസമയത്തിൽ വലിയ വർധനവുണ്ടാകും.
Also Read:അമേരിക്കയ്ക്ക് മറുപടിയുമായി ഇറാൻ ;യുദ്ധത്തിന് തയ്യാറെന്ന് വിദേശകാര്യ മന്ത്രി, 646 മരണം
ഇറാന്റെ വ്യോമപാത ഒഴിവാക്കി ചുറ്റിക്കറങ്ങി പറക്കേണ്ടി വരുന്നതിനാൽ വിമാനങ്ങളുടെ യാത്രാസമയത്തിൽ 30 മിനിറ്റ് മുതൽ 45 മിനിറ്റ് വരെ വർധനയുണ്ടാകാൻ സാധ്യതയുണ്ട്. ചില ദീർഘദൂര സർവീസുകളെ ഇത് ഇതിലും കൂടുതൽ ബാധിച്ചേക്കാം.
ടിക്കറ്റ് നിരക്ക് കൂടിയേക്കും
കൂടുതൽ ദൂരം സഞ്ചരിക്കേണ്ടി വരുമ്പോൾ വിമാനങ്ങളുടെ ഇന്ധന ഉപഭോഗം വർധിക്കും. പ്രവർത്തനച്ചെലവ് കൂടുന്നത് ടിക്കറ്റ് നിരക്കിൽ വർധന വരുത്താൻ വിമാനക്കമ്പനികളെ പ്രേരിപ്പിച്ചേക്കാം.
സർവീസുകളുടെ മാറ്റം: ഇന്ത്യയിൽ നിന്ന് ഇസ്താംബുൾ, ലണ്ടൻ തുടങ്ങി വിവിധ യൂറോപ്യൻ നഗരങ്ങളിലേക്കും പശ്ചിമേഷ്യയിലേക്കുമുള്ള സർവീസുകളെയാണ് ഈ തീരുമാനം പ്രധാനമായും ബാധിക്കുക.
Also Read:ഇന്ത്യക്കാരെ അറസ്റ്റ് ചെയ്‌തെന്ന് വാർത്ത നിഷേധിച്ച് ഇറാൻ; വാർത്ത അടിസ്ഥാന രഹിതമെന്ന് എംബസി
ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ വ്യോമാതിർത്തികൾ സുരക്ഷിതമല്ലെന്ന വിലയിരുത്തലിലാണ് കമ്പനികളുടെ ഈ നീക്കം. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് വിദേശ വിമാനക്കമ്പനികളും സമാനമായ തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. ഇന്ത്യയുടെ വ്യോമയാന മന്ത്രാലയം സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും വിമാനക്കമ്പനികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നിലവിൽ ദുബായ്, ദോഹ തുടങ്ങിയ നഗരങ്ങളിലേക്കുള്ള സർവീസുകളെയും പാതയിലെ ഈ മാറ്റം ഭാഗികമായി ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ സംഘർഷാവസ്ഥയിൽ അയവ് വന്നാൽ മാത്രമേ സാധാരണ നിലയിലുള്ള സർവീസുകൾ പുനരാരംഭിക്കാൻ സാധ്യതയുള്ളൂ.
Read More: ട്രംപിന് മറുപടിയുമായി ഇറാൻ; യുദ്ധത്തിന് തയ്യാറെന്ന് വിദേശകാര്യ മന്ത്രി, കൊല്ലപ്പെട്ടവരുടെ എണ്ണം 500 കടന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us