/indian-express-malayalam/media/media_files/2026/01/16/eu-india-talks-2026-01-16-09-09-28.jpg)
India- EU Talks
india- EU Talks Updates: ന്യൂഡൽഹി: അമേരിക്കയുമായുള്ള വ്യാപാര കരാർ നടപടികൾ മന്ദഗതിയിലാവുകയും അനിശ്ചിതത്വം തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ, യൂറോപ്യൻ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാർ വേഗത്തിലാക്കി ഇന്ത്യ.
Also Read:ട്രംപിന് നോബൽ സമ്മാനം സമർപ്പിച്ച് വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോ
ഈ മാസം അവസാനം നടക്കുന്ന റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ യൂറോപ്യൻ യൂണിയൻ നേതാക്കൾ മുഖ്യാതിഥികളായി എത്തുന്നതിന് മുന്നോടിയായി കരാറിൽ നിർണ്ണായക പുരോഗതി കൈവരിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.
യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര കരാറിലെ 24 അധ്യായങ്ങളിൽ 20 എണ്ണവും ഇതിനോടകം പൂർത്തിയായതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. ജനുവരി 26-ന്റെ റിപ്പബ്ലിക് ദിന പരേഡിന് ശേഷം ജനുവരി 27-ന് നടക്കുന്ന ഇന്ത്യ-ഇയു ഉച്ചകോടിയിൽ കരാർ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. കാർഷിക മേഖലയിലെ തർക്കവിഷയങ്ങൾ തൽക്കാലം കരാറിന് പുറത്ത് നിർത്തിക്കൊണ്ട്, ചർച്ചകൾ വേഗത്തിൽ പൂർത്തിയാക്കാനാണ് ഇരുവിഭാഗവും ധാരണയിലെത്തിയിരിക്കുന്നത്.
Also Read:ഇറാനിലെ യുഎസ് സൈനിക ഇടപെടൽ തടയാൻ ട്രംപിനെ പ്രേരിപ്പിച്ച് അറബ് രാജ്യങ്ങൾ
അതേസമയം, അമേരിക്കയുമായുള്ള വ്യാപാര കരാർ ചർച്ചകൾ ഇപ്പോഴും തടസ്സപ്പെട്ടു നിൽക്കുകയാണ് . ട്രംപ് ഭരണകൂടം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ ചുമത്തിയ 50 ശതമാനം ഇറക്കുമതി തീരുവയും, കാർഷിക-ക്ഷീര മേഖലകളിൽ അമേരിക്ക ആവശ്യപ്പെടുന്ന വിപണി പ്രവേശനവും സംബന്ധിച്ച തർക്കങ്ങളാണ് പ്രധാന പ്രതിസന്ധി. ചർച്ചകൾ തുടരുന്നുണ്ടെങ്കിലും ഒരു സമയപരിധി നിശ്ചയിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് ഇരു രാജ്യങ്ങളും.
Also Read: ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ നടപടി തുടങ്ങി; ആദ്യസംഘം നാളെയെത്തും
യൂറോപ്യൻ യൂണിയനുമായുള്ള കരാർ യാഥാർത്ഥ്യമാകുന്നതോടെ ഇന്ത്യൻ വസ്ത്ര-ലേതർ മേഖലകൾക്ക് യൂറോപ്യൻ വിപണിയിൽ വലിയ മുന്നേറ്റം നടത്താൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്കൻ വിപണിയിലെ തിരിച്ചടികൾ മറികടക്കാൻ ഇത് ഇന്ത്യയെ സഹായിക്കും.
Read More:റിപ്പബ്ലിക് ദിനാഘോഷം; യൂറോപ്യൻ യൂണിയൻ നേതാക്കൾ മുഖ്യാതിഥികളാകും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us