ന്യൂഡൽഹി: ജമ്മു കശ്മീർ, ലഡാക്ക്, ഗുജറാത്തിലെ ജുനഗഡ് എന്നിവ തങ്ങളുടെ ഭൂ പ്രദേശങ്ങളായി അവതരിപ്പിക്കുന്ന പുതിയ “രാഷ്ട്രീയ ഭൂപടം” പുറത്തിറക്കിയ പാകിസ്താന്റെ നടപടിയെ ശക്തമായി വിമർശിച്ച് വിദേശകാര്യ മന്ത്രാലയം. “രാഷ്ട്രീയ അസംബന്ധത്തിൽനിന്നുള്ള ഒരു പ്രവൃത്തി” എന്ന് പാകിസ്താൻറെ നടപടിയെക്കുറിച്ച് വിദേശ കാര്യ മന്ത്രാലയം പറഞ്ഞു. കൂടുതൽ പ്രദേശങ്ങൾ നേടാനുള്ള ആസക്തിയാണ് പാകിസ്താനെന്നും അവരുടെ നടപടി അതിർത്തി കടന്നുള്ള തീവ്രവാദത്തെ പിന്തുണയ്ക്കുമെന്നും വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു.

“പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പുറത്തിറക്കിയ പാക്കിസ്ഥാന്റെ രാഷ്ട്രീയ ഭൂപടം ഞങ്ങൾ കണ്ടു. ഇത് രാഷ്ട്രീയ അസംബന്ധത്തിൽനിനുള്ള ഒരു പ്രവൃത്തിയാണ്, ഇന്ത്യൻ സംസ്ഥാനമായ ഗുജറാത്തിലെയും നമ്മുടെ കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീരിലെയും ലഡാക്കിലെയും പ്രദേശങ്ങൾക്ക് മേൽ അനർഹമായ അവകാശവാദങ്ങൾ അവർ ഉന്നയിക്കുന്നു, ” മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറഞ്ഞു.

Read More: ഭൂരിപക്ഷം പ്രദേശത്തുനിന്നും സൈന്യം പിന്മാറിയെന്ന് ചൈന; പൂർത്തിയായിട്ടില്ലെന്ന് ഇന്ത്യ

അനുച്ഛേദം 370 പ്രകാരം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന്റെ ഒന്നാം വാർഷികത്തിന് ഒരു ദിവസം മുമ്പാണ് പാകിസ്താൻ പുതിയ മാപ്പ് പുറത്തിറക്കിയത്.

“പരിഹാസ്യമായ ഈ വാദങ്ങൾക്ക് നിയമപരമായ സാധുതയോ അന്താരാഷ്ട്ര വിശ്വാസ്യതയോ ഇല്ലെ”ന്ന് പാകിസ്താന്റെ നടപടിയെക്കുറിച്ച് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. “അതിർത്തി കടന്നുള്ള ഭീകരതയെ പിന്തുണയ്ക്കുന്നതും ഭൂപരിധി വർദ്ധനവിനെക്കുറിച്ചുള്ള പാകിസ്ഥാന്റെ ആസക്തി വെളിപ്പെടുത്തുന്നതുമായ കാര്യമാണിതെ”ന്നും മന്ത്രാലയം പറഞ്ഞു.

Read More:  നരേന്ദ്ര മോദിയ്ക്ക് ഹിന്ദിയിൽ നന്ദി പറഞ്ഞ് മൗറീഷ്യൻ പ്രധാനമന്ത്രി

കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിലാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പുതിയ ഭൂപടം പുറത്തിറക്കാൻ തീരുമാനമെടുത്തത്. “എല്ലാ രാഷ്ട്രീയ പാർട്ടികളും പാകിസ്ഥാനിലെ ജനങ്ങളും” ഇതിനെ പിന്തുണയ്ക്കുന്നുവെന്ന് ഖാൻ പറഞ്ഞിരുന്നു.

1947 ഓഗസ്റ്റ് 15ന് മുൻപായി ഇന്ത്യൻ യൂണിയനിൽ ചേരാൻ വിസമ്മതിച്ച പ്രദേശങ്ങളിലൊന്നാണ് ജുനഗഡ്.

Read More: ‘Political absurdity’: India hits out at Pakistan after Imran Khan unveils new map

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook