scorecardresearch

നിലാവില്‍ തിളങ്ങി ചന്ദ്രയാന്‍ 3; ചരിത്ര ദൗത്യത്തിന് പിന്നിലെ ആറ് ശാസ്ത്രജ്ഞര്‍

ചന്ദ്രയാന്‍ മൂന്ന് ദൗത്യം വിജയിച്ചതോടെ ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്ന ആദ്യ രാജ്യമാകാന്‍ ഇന്ത്യക്കായി

ചന്ദ്രയാന്‍ മൂന്ന് ദൗത്യം വിജയിച്ചതോടെ ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്ന ആദ്യ രാജ്യമാകാന്‍ ഇന്ത്യക്കായി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
chandrayan-3|moon mission|isro|ie malayalam

ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാൻ-3 ഓഗസ്റ്റ് അഞ്ചിന് ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. ഫൊട്ടോ : ഐഎസ്ആർഒ

ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറിയപ്പോള്‍ നേട്ടത്തിന്റെ തിളക്കം ഇന്ത്യന്‍ സ്പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷനും (ഐഎസ്ആര്‍ഒ) പിന്നണിയില്‍ പ്രവര്‍ത്തിച്ച നൂറിലധികം വരുന്ന ശാസ്ത്രജ്ഞര്‍ക്കുമാണ്.

Advertisment

ഐഎസ്ആര്‍ഒ പ്രഖ്യാപിച്ചതുപോലെ തന്നെ കൃത്യം വൈകുന്നേരം 6.04-ന് തന്നെ സോഫ്റ്റ് ലാന്‍ഡിങ് സാധ്യമാക്കാനായി. "ഇന്ത്യ, ഞാന്‍ എന്റെ ലക്ഷ്യ സ്ഥാനത്തെത്തി, നിങ്ങളും," എന്നായിരുന്നു ലാന്‍ഡിങ്ങിന് ശേഷം സമൂഹ മാധ്യമമായ എക്സില്‍ ഐഎസ്ആര്‍ഒ കുറിച്ചത്.

ചന്ദ്രയാന്‍ 3 ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാന ആറ് ശാസ്ത്രജ്ഞരെ പരിചയപ്പെടാം

പി വീരമുത്തുവേല്‍: പ്രോജക്ട് ഡയറക്ടര്‍

മുന്‍ റെയില്‍വെ ജീവനക്കാരന്റെ മകനായി ജനിച്ച പി വീരമുത്തുവേലാണ് ഒന്നിലധികം ഐഎസ്ആര്‍ഒ കേന്ദ്രങ്ങളെ ഏകോപിപ്പിച്ച് ദൗത്യത്തിന്റെ പൂര്‍ണ ചുമത വഹിച്ചിരുന്നത്.

Advertisment

ജൂലൈ 14-ന് എൽവിഎം 3 റോക്കറ്റിൽ ചന്ദ്രയാൻ-3 വിക്ഷേപിച്ചതു മുതൽ, വീരമുത്തുവേലും അദ്ദേഹത്തിന്റെ സംഘവും ഐഎസ്ആർഒ ടെലിമെട്രി, ട്രാക്കിംഗ്, കമാൻഡ് നെറ്റ്‌വർക്ക് സെന്ററിലെ (ഐ‌എസ്‌ആർ‌എസി) മിഷൻ കൺട്രോൾ റൂമിലിരുന്ന് പ്രവർത്തനങ്ങള്‍ നിരന്തരം നിരീക്ഷിക്കുന്നുണ്ടായിരുന്നു.

ഓഗസ്റ്റ് 23 ന് വൈകുന്നേരം സംഭവിച്ച സോഫ്റ്റ് ലാന്‍ഡിങ്ങിന് മുന്നോടിയായി ചന്ദ്രയാൻ 3 ബഹിരാകാശ പേടകത്തെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ഉയർത്തുന്നതിനും താഴ്ത്തുന്നതിനും വീരമുത്തുവേലും സംഘവും മേൽനോട്ടം വഹിച്ചു.

publive-image

ബി എന്‍ രാമകൃഷ്ണ: ഡയറക്ടര്‍, ISTRAC

ബഹിരാകാശ നെറ്റ്‌വർക്ക് സ്റ്റേഷനുകളിൽ നിന്നുള്ള ഡാറ്റ സംയോജിപ്പിച്ച് ബഹിരാകാശ ദൗത്യങ്ങളുടെ മിഷൻ കൺട്രോൾ സെന്ററായി പ്രവർത്തിക്കുന്ന ഇസ്‌റോയുടെ ബെംഗളൂരുവിലെ ഫെസിലിറ്റിയായ ISTRAC-ന്റെ ഏഴാമത്തെ ഡയറക്ടറാണ് രാമകൃഷ്ണ.

ചന്ദ്രയാൻ-3 ദൗത്യത്തിനായി, ISTRAC ബംഗളൂരുവിന് പുറത്ത് ബയാലുവിൽ സ്ഥിതി ചെയ്യുന്ന ഒരു ഇസ്രോ ഡീപ് സ്‌പേസ് നെറ്റ്‌വർക്ക് സ്റ്റേഷനുമായും യുഎസിലെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി, യൂറോപ്പിലെ ഇഎസ്എ തുടങ്ങിയ വിദേശ ഡീപ് സ്‌പേസ് മോണിറ്ററിംഗ് എർത്ത് സ്റ്റേഷനുമായും ബന്ധപ്പെട്ടിരിക്കുന്നു.

ബംഗളൂരുവിൽ നിന്ന് ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ രാമകൃഷ്ണ ഉപഗ്രഹങ്ങൾ ഉപയോഗിച്ചുള്ള നാവിഗേഷൻ മേഖലകളിലും ബഹിരാകാശ പേടകങ്ങളുടെ ഭ്രമണപഥ നിർണ്ണയത്തിലും വിദഗ്ധനായി കണക്കാക്കപ്പെടുന്നു.

publive-image

എം ശങ്കരൻ: ഡയറക്ടർ, യു ആർ റാവു സ്പേസ് സെന്റർ

മുന്‍പ് ഐഎസ്ആര്‍ഒ സാറ്റലൈറ്റ് സെന്റർ എന്നറിയപ്പെട്ടിരുന്ന യു ആർ റാവു സ്പേസ് സെന്ററിന്റെ ഡയറക്ടറാണ് ശങ്കരൻ. ബഹിരാകാശ ദൗത്യങ്ങൾക്കായി ബഹിരാകാശ വാഹനങ്ങൾ നിർമ്മിക്കുന്ന യു ആര്‍ റാവും സ്പേസ് സെന്ററിലാണ്. ചന്ദ്രയാൻ-3 ബഹിരാകാശ പേടകം യുആർഎസ്‌സിയിലാണ് നിർമ്മിച്ചത്.

ശങ്കരൻ 2021 ജൂൺ മുതൽ യുആർഎസ്‌സിയുടെ ഡയറക്ടറാണ്. മുമ്പ് യുആർഎസ്‌സിയിലെ കമ്മ്യൂണിക്കേഷൻ ആൻഡ് പവർ സിസ്റ്റംസ് യൂണിറ്റിന്റെ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു അദ്ദേഹം, ഇസ്‌റോയുടെ ചന്ദ്രയാൻ 1, 2 എന്നിവയ്‌ക്കായുള്ള സോളാർ അറേകൾ, പവർ സിസ്റ്റംസ്, കമ്മ്യൂണിക്കേഷൻ സിസ്റ്റങ്ങൾ എന്നിവയുടെ വികസനത്തിൽ ഒരു പങ്ക് വഹിച്ചിട്ടുണ്ട്.

തിരുച്ചിറപ്പള്ളി ഭാരതിദാസൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും അദ്ദേഹം നേടിയിട്ടുണ്ട്.

publive-image

എസ് മോഹന കുമാര്‍: ചന്ദ്രയാന്‍ 3 ലോഞ്ചിന്റെ മിഷന്‍ ഡയറക്ടര്‍

ജൂലൈ 14ന് എൽഎംവി 3 റോക്കറ്റിൽ ചന്ദ്രയാൻ-3 വിക്ഷേപിച്ചതിന്റെ ഐഎസ്ആർഒയുടെ മിഷൻ ഡയറക്ടർ മോഹന കുമാറാണ്. ജൂലൈ 14ന് ശ്രീഹരിക്കോട്ടയിൽ നടന്ന വിക്ഷേപണത്തിന്റെ വിജയം ആദ്യം ഔദ്യോഗിക പ്രഖ്യാപനം നടത്തിയതും അദ്ദേഹമായിരുന്നു.

ഐഎസ്ആർഒയുടെ തിരുവനന്തപുരത്തെ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞനാണ് മോഹന കുമാർ. 30 വർഷത്തിലേറെയായി അദ്ദേഹം ഐഎസ്ആര്‍ഒയില്‍ ഉണ്ട്.

വി നാരായണന്‍: ഡയറക്ടര്‍, ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍

പ്രൊപ്പൽഷൻ സിസ്റ്റം അനാലിസിസ്, ക്രയോജനിക് എഞ്ചിൻ ഡിസൈൻ, വൻകിട പ്രോജക്ടുകളുടെ മാനേജ്മെന്റ് എന്നിവയിൽ വിദഗ്ധനായ നാരായണനാണ് ചന്ദ്രയാൻ -3 ബോർഡിലെ പ്രൊപ്പൽഷൻ സംവിധാനങ്ങൾ രൂപകൽപ്പന ചെയ്യുന്നതിൽ പ്രധാന പങ്ക് വഹിച്ചത്.

publive-image

എസ് ഉണ്ണികൃഷ്ണൻ നായർ: ഡയറക്ടർ, വിക്രം സാരാഭായ് സ്പേസ് സെന്റർ

തിരുവനന്തപുരത്തെ ഐഎസ്ആര്‍ഒയുടെ പ്രധാന റോക്കറ്റ് നിർമ്മാണ കേന്ദ്രത്തിന്റെ ഡയറക്ടറാണ്. എസ് ഉണ്ണികൃഷ്ണന്‍ നായര്‍. 1985-ൽ ഇസ്രോയിൽ ചേർന്ന അദ്ദേഹം പിഎസ്എൽവി, ജിഎസ്എൽവി, എൽവിഎം3 റോക്കറ്റുകൾക്കായുള്ള വിവിധ ബഹിരാകാശ സംവിധാനങ്ങളുടെയും നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഐഎസ്ആര്‍ഒയുടെ പുതിയ ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്ററിന്റെ സ്ഥാപക ഡയറക്ടറുമാണ് അദ്ദേഹം.

കേരള സർവ്വകലാശാലയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബി ടെക് നേടിയ അദ്ദേഹം ബാംഗ്ലൂരിലെ ഐഐഎസ്‌സിയിൽ നിന്ന് എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദവും മദ്രാസിലെ ഐഐടിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ പിഎച്ച്ഡിയും നേടിയിട്ടുണ്ട്.

publive-image
Isro

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: