scorecardresearch

Latest News

സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്തിക്കൊണ്ട് ഇന്ത്യ കോവിഡിനെതിരെ പോരാടുന്നു: പ്രധാനമന്ത്രി

ഇന്ത്യയിൽ നിക്ഷേപം നടത്താനുള്ള ഏറ്റവും നല്ല സമയമാണിതെന്നും ലോക സാമ്പത്തിക ഫോറത്തിന്റെ ദാവോസ് അജണ്ടയിൽ മോദി പറഞ്ഞു

Narendra Modi, Narendra Modi human rights, Narendra Modi human rights day, Modi human rights, Narendra Modi news, latest news, latest kerala news, indian express malayalam, ie malayalam

ന്യൂഡല്‍ഹി. സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്തിക്കൊണ്ട് കോവിഡിന്റെ മൂന്നാം തരംഗത്തിനെതിരെ പൂർണ്ണ ജാഗ്രതയോടെ ഇന്ത്യ പോരാടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക സാമ്പത്തിക ഫോറത്തിന്റെ ദാവോസ് അജണ്ടയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

‘ഒരു ഭൂമി, ഒരു ആരോഗ്യം’ എന്ന ആശയം പിന്തുടരുന്ന ഇന്ത്യ മഹാമാരിയുടെ സമയത്ത് പല രാജ്യങ്ങള്‍ക്കും അവശ്യ മരുന്നുകളും വാക്സിനുകളും വിതരണം ചെയ്തുകൊണ്ട് കോടിക്കണക്കിന് ജീവൻ രക്ഷിക്കുന്നത് ലോകം കണ്ടതാണെന്ന് മോദി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയെപ്പോലുള്ള ശക്തമായ ജനാധിപത്യ രാജ്യം ലോകത്തിന് നല്‍കിയ സമ്മാനം പ്രത്യാശയാണ്. ഇന്ത്യക്കാർക്ക് ജനാധിപത്യത്തിൽ അചഞ്ചലമായ വിശ്വാസമുണ്ട്. ഇന്ത്യ ശരിയായ രീതിയിലുള്ള പരിഷ്‌കാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് പറഞ്ഞ മോദി, ഇന്ത്യയിൽ നിക്ഷേപം നടത്താനുള്ള ഏറ്റവും നല്ല സമയമാണിതെന്നും പറഞ്ഞു.

“ഒരുകാലത്ത് ഇന്ത്യ ലൈസൻസ് രാജ് എന്ന പേരിൽ അറിയപ്പെട്ടിരുന്നു. ഇന്ന് ബിസിനസ് എളുപ്പത്തില്‍ ചെയ്യാനുള്ള അവസരം ഞങ്ങള്‍ സൃഷ്ടിക്കുന്നു. ബിസിനസുകളിൽ സർക്കാർ ഇടപെടൽ കുറച്ചു. വിദഗ്ധർ ഇന്ത്യയുടെ തീരുമാനങ്ങളെ പ്രശംസിച്ചു, ഞങ്ങളിൽ നിന്നുള്ള ലോകത്തിന്റെ പ്രതീക്ഷകൾ ഞങ്ങൾ നിറവേറ്റും,” അദ്ദേഹം വ്യക്തമാക്കി.

ജപ്പാൻ പ്രധാനമന്ത്രി കിഷിദ ഫ്യൂമിയോ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, യൂറോപ്യൻ കമ്മിഷന്‍ പ്രസിഡന്റ് ഉർസുവ വോൺ ഡെർ ലെയ്ൻ, ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ, ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് എന്നിവരുൾപ്പെടെ നിരവധി രാഷ്ട്രത്തലവന്മാർ ഓണ്‍ലൈനായി നടക്കുന്ന പരിപാടിയുടെ ഭാഗമാകും.

Also Read: 12-14 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് മാര്‍ച്ച് മുതല്‍ കോവിഡ് വാക്സിന്‍ നല്‍കിയേക്കും

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: India maintaining economic growth while fighting covid says pm modi