scorecardresearch

ചൈനീസ് നിക്ഷേപങ്ങൾക്ക് പച്ചക്കൊടി; നിയന്ത്രണങ്ങളിൽ ഘട്ടംഘട്ടമായ ഇളവ് നൽകാൻ കേന്ദ്രം

രാജ്യത്തെ നിർമ്മാണ മേഖലയ്ക്കാവശ്യമായ അസംസ്കൃത വസ്തുക്കൾക്കും യന്ത്രങ്ങൾക്കുമായി ചൈനയെ ഇപ്പോഴും വലിയ തോതിൽ ആശ്രയിക്കേണ്ടി വരുന്നത് പരിഗണിച്ചാണ് ഈ നയമാറ്റം

രാജ്യത്തെ നിർമ്മാണ മേഖലയ്ക്കാവശ്യമായ അസംസ്കൃത വസ്തുക്കൾക്കും യന്ത്രങ്ങൾക്കുമായി ചൈനയെ ഇപ്പോഴും വലിയ തോതിൽ ആശ്രയിക്കേണ്ടി വരുന്നത് പരിഗണിച്ചാണ് ഈ നയമാറ്റം

author-image
WebDesk
New Update
China India PM Modi Xi Jinping

ചൈനയുമായുള്ള സാമ്പത്തിക ഇടപാടുകളിൽ ഘട്ടംഘട്ടമായുള്ള ഇളവുകൾ നൽകാനാണ് സർക്കാർ ആലോചിക്കുന്നത്

ന്യൂഡൽഹി: ഗാൽവാൻ അതിർത്തി സംഘർഷത്തെത്തുടർന്ന് ചൈനീസ് നിക്ഷേപങ്ങൾക്കും ഉൽപ്പന്നങ്ങൾക്കും ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളിൽ അയവുവരുത്താൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ആഭ്യന്തര വ്യവസായ മേഖലയുടെ താൽപര്യം മുൻനിർത്തിയും ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനുമായി ചൈനയുമായുള്ള സാമ്പത്തിക ഇടപാടുകളിൽ ഘട്ടംഘട്ടമായുള്ള ഇളവുകൾ നൽകാനാണ് സർക്കാർ ആലോചിക്കുന്നത്.

Advertisment

Also Read: സിറിയയിലെ ഐഎസ് ഭീകരകേന്ദ്രങ്ങളിൽ യുഎസിന്റെയും സഖ്യകക്ഷികളുടെയും വ്യോമാക്രമണം

രാജ്യത്തെ നിർമ്മാണ മേഖലയ്ക്കാവശ്യമായ അസംസ്കൃത വസ്തുക്കൾക്കും യന്ത്രങ്ങൾക്കുമായി ചൈനയെ ഇപ്പോഴും വലിയ തോതിൽ ആശ്രയിക്കേണ്ടി വരുന്നത് പരിഗണിച്ചാണ് ഈ നയമാറ്റം. പ്രധാനമായും ഇലക്ട്രോണിക്സ്, മൊബൈൽ നിർമ്മാണം, സോളാർ പാനലുകൾ തുടങ്ങിയ മേഖലകളിൽ ചൈനീസ് സാങ്കേതികവിദ്യയും വിദഗ്ധ തൊഴിലാളികളുടെ സേവനവും അനിവാര്യമാണെന്ന് ഇന്ത്യൻ വ്യവസായ ലോകം ചൂണ്ടിക്കാട്ടിയിരുന്നു.

“കർശന നിയന്ത്രണങ്ങളിൽ അയവുവരുത്തുന്നത് സംബന്ധിച്ച് പരിശോധിച്ചുവരികയാണ്. അതിന് സമയമെടുക്കും. പരസ്പര സഹകരണം ആവശ്യമാണ്. നേരത്തെ, വിമാനങ്ങൾ പുനഃസ്ഥാപിച്ചു, വിസകൾ നൽകി, നിർത്തിവച്ച പദ്ധതികൾക്കായി സാങ്കേതിക വിദഗ്ധരെ അനുവദിക്കേണ്ടി വന്നതിനാൽ പ്രവേശന മാനദണ്ഡങ്ങൾ ലഘൂകരിച്ചു,” ചർച്ചകളെക്കുറിച്ച് അറിയുന്ന ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. 

Also Read: ഇറാനിൽ പ്രതിഷേധക്കാർക്ക് വധശിക്ഷാ മുന്നറിയിപ്പ്; 72 മരണം, 2300-ലേറെപ്പേർ തടവിൽ

പ്രധാന ഇളവുകൾ 

വിസ നടപടികളിൽ ഇളവ്: ചൈനീസ് എൻജിനീയർമാർക്കും സാങ്കേതിക വിദഗ്ധർക്കും ഇന്ത്യയിലെ ഫാക്ടറികളിൽ ജോലി ചെയ്യുന്നതിനായി വിസ അനുവദിക്കുന്ന പ്രക്രിയ ലളിതമാക്കും.

നേരിട്ടുള്ള വിദേശ നിക്ഷേപം: സുരക്ഷാ പരിശോധനകൾക്ക് വിധേയമായി, ചില പ്രത്യേക മേഖലകളിൽ ചൈനീസ് കമ്പനികൾക്ക് നിക്ഷേപം നടത്താൻ അനുമതി നൽകും.

വിതരണ ശൃംഖല മെച്ചപ്പെടുത്തൽ: ആഗോള വിതരണ ശൃംഖലയിൽ ഇന്ത്യയുടെ പങ്ക് വർദ്ധിപ്പിക്കുന്നതിന് ചൈനീസ് ഘടകങ്ങളുടെ ഇറക്കുമതി അനിവാര്യമാണെന്ന വിലയിരുത്തലിലാണ് സർക്കാർ.

Also Read:ചുവപ്പ് രേഖ മറികടക്കരുത്'; ട്രംപിന് കർശന മുന്നറിയിപ്പുമായി ഇറാൻ

2020 ഏപ്രിലിൽ കൊണ്ടുവന്ന 'പ്രസ് നോട്ട് 3' പ്രകാരം ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപങ്ങൾക്ക് സർക്കാർ മുൻകൂർ അനുമതി നിർബന്ധമാക്കിയിരുന്നു. ദേശീയ സുരക്ഷ മുൻനിർത്തി കൊണ്ടുവന്ന ഈ നിയമത്തിൽ കാതലായ മാറ്റം വരുത്തില്ലെങ്കിലും, നിക്ഷേപ അപേക്ഷകൾ പരിശോധിക്കുന്ന രീതിയിൽ വേഗത വരുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് വിദേശ നിക്ഷേപം അനിവാര്യമാണെന്നും, ചൈനീസ് കമ്പനികളെ പൂർണ്ണമായി മാറ്റിനിർത്തുന്നത് ആഭ്യന്തര ഉൽപ്പാദനത്തെ ബാധിക്കുമെന്നും ഈ വർഷത്തെ സാമ്പത്തിക സർവേയും നിരീക്ഷിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് അതീവ ജാഗ്രതയോടെയുള്ള സാമ്പത്തിക പിൻവാങ്ങലിന് ഇന്ത്യ തുടക്കം കുറിക്കുന്നത്.

Read More: ഇസ്രായേലുമായുള്ള യുദ്ധത്തിൽ 1060 പേർ കൊല്ലപ്പെട്ടെന്ന് ഇറാൻ

India China

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: